Sunday December 04, 2016
Latest Updates

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ ഇന്ന് നിയമിക്കും; വിജെ കുര്യന്‍ കേരള പ്രതിനിധി

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ ഇന്ന് നിയമിക്കും; വിജെ കുര്യന്‍ കേരള പ്രതിനിധി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ന് മേല്‍നോട്ട സമിതിയെ നിയമിക്കും. കേന്ദ്രമന്ത്രിസഭയാണ് നിയമനം നടത്തുന്നത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നൂറ്റി നാല്‍പ്പത്തി രണ്ട് അടിയായി ഉയര്‍ത്താന്‍ അനുവദിച്ച സുപ്രീം കോടതി വിധിയിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജലവിഭവ മന്ത്രാലയമാണ് സമിതി രൂപീകരിക്കുന്നത്.

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യനെയാണ്? കേരള പ്രതിനിധിയായി സംസ്ഥാനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാവേരി ടെക്നിക്കല്‍ സെല്‍ മേധാവി ആര്‍.സുബ്രഹമണ്യമാണ് തമിഴ്‌നാടിന്റെ പ്രതിനിധി. കേന്ദ്ര ജലമിഷന്‍ ചെയര്‍മാന്‍ സമിതി അധ്യക്ഷനാകും. ഡാമിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കേണ്ട ചുമതലയാണ് പ്രധാനമായും സമിതിക്കുള്ളത്.

ജനനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് സംബന്ധിച്ച് സമിതി അന്തിമ തീരുമാനം കൈക്കൊള്ളും. സി.ഡബ്ലിയു.സിയുടെയും ഡാം സുരക്ഷാ സംഘടനയുടെയും മാര്‍ഗനിര്‍ദേശമനുസരിച്ച് ഡാമിന്റെ സുരക്ഷാ മുന്‍കരുതലുകള്‍ ചെയ്യാനുള്ള അധികാരം തമിഴ്‌നാടിനാണ്.

Scroll To Top