Wednesday December 07, 2016
Latest Updates

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക്; ദുരന്തനിവാരണ സേന സജ്ജം

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക്; ദുരന്തനിവാരണ സേന സജ്ജം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക്. തമിഴ്‌നാട് കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് കൂട്ടാത്തതും നീരൊഴുക്ക് കൂടിയതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തീരത്തെ ജനങ്ങളെ വീടുകളില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.7 വില്ലേജുകളിലെ 450 ഓളം കുടുംബങ്ങള മാറി താമസിക്കാന്‍ ഇന്നലെ തന്നെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേനയോടും പുറപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശും വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലെ രാത്രി ജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ എത്തിയ റവന്യൂ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി പെരിയാര്‍ തീരദേശവാസികള്‍ രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്നാണു പെരിയാര്‍ നിവാസികളുടെ പരാതി.

ഇരുനൂറോളം പോലീസുകാരെ ദുരന്തസാധ്യത പ്രദേശത്തു വിന്യസിച്ചു. 30 അംഗ അഗ്‌നിശമന സേനയും സജ്ജം. സേര്‍ച്ച് ലൈറ്റുകള്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച്. സജ്ജമാക്കിയിട്ടുണ്ട്. എല്ലാ വില്ലേജുകള്‍ കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ പദ്ധതി പ്രദേശത്ത് ഇന്ന് രാവിലെ മഴ കുറഞ്ഞത് ജലനിരപ്പ് താഴ്ത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രി പിജെ ജോസഫ് നാളെ അടിയന്തര യോഗം വിളിച്ചു.

Scroll To Top