Wednesday December 07, 2016
Latest Updates

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം നാളെ സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം നാളെ സുപ്രീം കോടതിയില്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം നാളെ സുപ്രീം കോടതിയെ സമീപിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഫയല്‍ ചെയ്യുന്നത്.

പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയാകും കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. അണക്കെട്ടിന്റെ സ്പില്‍വേയുടെ ഷട്ടറുകള്‍ രണ്ടിടത്ത് തകരാറിലായിട്ടും ജലനിരപ്പ് ഉയര്ത്തുന്ന നടപടിയുമായി തമിഴ്‌നാട് മുന്നോട്ട് പോകുകയാണ്. ഇതിനെതിരെ കേരളം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

ഇതേതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചത്. നിയമ നടപടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുല്ലപ്പെരിയാര്‍ സെല്‍ മേധാവി എന്‍.കെ. പരമേശ്വരന്‍ നായര്‍, അംഗം ജെയിംസ് വില്‍സണ്‍ എന്നിവര്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തി.

Scroll To Top