Saturday December 10, 2016
Latest Updates

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ റിവ്യൂ ഹര്‍ജി ഡിസംബര്‍ 2 ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ റിവ്യൂ ഹര്‍ജി ഡിസംബര്‍ 2 ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനപരിശോധന ഹര്‍ജി ഡിസംബര്‍ 2 ന് സുപ്രീം കോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവാണ് ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ തന്നെ വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നു കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. മുല്ലപ്പെരിയാര്‍ കരാര്‍ നിയമപരമായി നിലനില്ക്കുമെന്ന വാദം ശരിയല്ലെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാടുമായുള്ള ബന്ധം തകരാതെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീം കോടതിയും ഹരിത ട്രിബ്യൂണലിനെയും ആശങ്ക അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ആദ്യമാണ് ജലനിരപ്പ് 142 അടിയാക്കുന്നതിനു സുപ്രീം കോടതി തമിഴ്‌നാടിനു അനുമതി നല്‍കിയത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യം തമിഴ്‌നാട് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ജലനിരപ്പ് 142 അടിയായ ശേഷവും ഡാം സുരക്ഷിതമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാകും തമിഴ്‌നാടിന്റെ വാദം.

Scroll To Top