Sunday December 11, 2016
Latest Updates

മുല്ലപ്പെരിയാര് : കേരളത്തിന്റെ റിവ്യൂ ഹര്‍ജി ഇന്ന്

മുല്ലപ്പെരിയാര് : കേരളത്തിന്റെ റിവ്യൂ ഹര്‍ജി ഇന്ന്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം ഇന്ന് റിവ്യൂ ഹര്‍ജി നല്‍കും. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരക്ക് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിനു അനുമതി നല്കിയ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയാണ് കേരളം റിവ്യൂ ഹര്‍ജി നല്‍കുന്നത്. കേരളത്തിനു വേണ്ടി നേരത്തെ സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വെയാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുക.

ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായി സുപ്രീം കോടതിയിലെ കേരളത്തിന്റെ അഭിഭാഷകരായ മോഹന്‍ കതാര്‍ക്കി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബു എന്നിവരുമായി കഴിഞ്ഞ ദിവസം കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ചര്‍ച്ച നടത്തിയിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഇയര്‍ത്താന്‍ സുപ്രീം കോടതി തമിഴ്‌നാടിന് അനുമതി നല്‍കിയതോടെ കേരളം പാസാക്കിയ ഡാം സുരക്ഷാ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഭരണഘടന ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്താന്‍ നടപടി തുടങ്ങിയതിനു പിന്നാലെയാണ് കേരളം റിവ്യൂ ഹര്‍ജി നല്‍കുന്നത്. പുനപരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സമയപരിധി ഇന്നവസാനിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നതാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം.

Scroll To Top