Monday December 05, 2016
Latest Updates

മുപ്പത് പിഴവുകള്‍ ;നീതി കാത്തിരുന്ന് മടുത്ത പ്രവീണ്‍ എച്ച് എസ് ഇ ക്കെതിരേ നടപടിയാരംഭിച്ചു

മുപ്പത് പിഴവുകള്‍ ;നീതി കാത്തിരുന്ന് മടുത്ത പ്രവീണ്‍ എച്ച് എസ് ഇ ക്കെതിരേ നടപടിയാരംഭിച്ചു

ഡബ്ലിന്‍: നീതിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ പ്രവീണ്‍ എച്ച് എസ് ഇ യ്‌ക്കെതിരെ നടപടിയാരംഭിച്ചു . ഇന്ത്യന്‍ ഡെന്റിസ്റ്റ് സവിതാ ഹാലപ്പനവര്‍ മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് പ്രവീണ്‍ ഹാലപ്പനാവര്‍ എച്ച് എസ് ഇയ്ക്കും സവിതയെ ചികിത്സിച്ച ഡോക്ടര്‍ കാതറീന്‍ ആസ്‌ററ്ബറിക്കെതിരേയും എതിരായി പ്രവീണിന്റെ അഭിഭാഷകര്‍നോട്ടിസ് അയച്ചു .ഇവരുടെ അലംഭാവം മൂലമുണ്ടായ മുപ്പതോളം പിഴവുകളെ അക്കമീട്ട് ആരോപിച്ചാണ് പ്രവീണ്‍ കോടതിയില്‍ കേസ് സമര്‍പ്പിച്ചിരിക്കുന്നത്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സംഘടനകളും പൊതു ജനങ്ങളും ആവര്‍ത്തിച്ചു ആവശ്യപ്പെട്ടെങ്കിലും കേസ് കൊടുക്കാനുള്ള തീരുമാനം പ്രവീണ്‍ വൈകിപ്പിക്കുകയായിരുന്നു .നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ മനം മടുത്താണ് പ്രവീണ്‍ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നതെന്ന് പ്രവീണിന്റെ അഭിഭാഷകന്‍ ജെറാള്‍ഡ് ഒഡോണല്‍ പറഞ്ഞു
ജീവിക്കാനുള്ള ഭരണഘടനാ പ്രകാരമുള്ള അവകാശം സവിതയ്ക്ക് നഷ്ട്ടപ്പെടുത്തിയെന്നാണ് ഹൈക്കോടതിയില്‍ പ്രവീണിന്റെ വക്കീല്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു

ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയിലായിരിക്കെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് സവിത ഹാലപ്പനവര്‍ മരിച്ചത്. 17 ആഴ്ച ഗര്‍ഭിണിയായിരുന്ന അവര്‍ അബോര്‍ഷനായാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിയത്. എന്നാല്‍ ഡോക്റ്റര്‍മാര്‍ സവിതയുടെ അവസ്ഥ തിരിച്ചറിഞ്ഞില്ല .ഐറിഷ് നിയമമനുസരിച്ച് ഗര്‍ഭചിദ്രം നടത്താനാവില്ലഎന്ന് എന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു .ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സവിതയ്ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ വേണ്ടത്ര പരിചരണം ലഭിച്ചതുമില്ല .
ഗുരുതരമായ അണുബാധയെ തുടര്‍ന്ന് അവര്‍ മരണത്തിന്കീഴടങ്ങി
സവിതയുടെ മരണം ഉണര്‍ത്തിയ രോഷാഗ്‌നിയില്‍ നിന്നാണ് അയര്‍ലണ്ടില്‍ പുതിയ ഗര്‍ഭചിദ്രനിയമം രൂപപ്പെട്ടത് .

 

എപ്രിലില്‍ ചികില്‍സയിലെ പിഴവ് മൂലമാണ് മരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതില്‍ ഏതെങ്കിലും വ്യക്തിയുടേയോ ആശുപത്രിയുടേയോ മേല്‍ കുറ്റമാരോപിച്ചിട്ടില്ലായിരുന്നു. ജൂണില്‍ എച്ച് എസ് ഇ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. രോഗം തിരിച്ചറിയാന്‍ വൈകിയെന്നും ഡോക്ടര്‍മാര്‍ ചികില്‍സ നല്‍കുമ്പോഴേക്കും സവിതയുടെ നില വഷളായെന്നുമായിരുന്നുമായിരുന്നു അതില്‍ പറഞ്ഞിരുന്നത്.

Scroll To Top