Monday December 05, 2016
Latest Updates

മുന്‍ ബ്രസീല്‍ താരം റിവാള്‍ഡോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കോച്ചാകും

മുന്‍ ബ്രസീല്‍ താരം റിവാള്‍ഡോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കോച്ചാകും

മുന്‍ ബ്രസീല്‍ താരം റിവാള്‍ഡോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കോച്ചായി എത്തുന്നു. റിവാള്‍ഡോയെ പരിശീലകനായി നിയമിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ അദ്ദേഹവുമായി ധാരണയായി. ഐസിഎല്ലില്‍ കളിക്കാരനായി പങ്കെടുക്കുന്നതിനാണ് അധികൃതര്‍ റിവാള്‍ഡോയെ സമീപിച്ചത്.

എന്നാല്‍ കളിയില്‍ നിന്ന് വിരമിച്ചതിനാല്‍ കളിക്കാരനായി പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് റിവാള്‍ഡോ അറിയിച്ചു. ഇതേതുടര്‍ന്നാണ് റിവാള്‍ഡോയെ പരിശീലകനായി കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചത്. 1993 മുതല്‍ 2003 വരെ ബ്രസീല്‍ ജഴ്‌സിയണിഞ്ഞ റിവാള്‍ഡോ 74 മല്‍സരങ്ങളില്‍ നിന്ന് 34 ഗോള്‍ നേടിയിട്ടുണ്ട്.  ബാഴ്‌സലോണ, എസി മിലാന്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും റിവാള്‍ഡോ ബൂട്ടണിഞ്ഞിട്ടുണ്ട്.

Scroll To Top