Thursday December 08, 2016
Latest Updates

മുന്‍ പ്രധാന മന്ത്രിക്കും രക്ഷയില്ല ,സെക്യൂരിറ്റി വേണമെങ്കില്‍ ,സ്വന്തം കീശയിലെ കാശു കൊണ്ടാവാമെന്നു നിയമ മന്ത്രി

മുന്‍ പ്രധാന മന്ത്രിക്കും രക്ഷയില്ല ,സെക്യൂരിറ്റി വേണമെങ്കില്‍ ,സ്വന്തം കീശയിലെ കാശു കൊണ്ടാവാമെന്നു നിയമ മന്ത്രി

ഡബ്ലിന്‍ :മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി ആഹേന് സെക്യൂരിറ്റി വേണമെങ്കില്‍ അതിനുള്ള ചിലവു സ്വയം വഹിക്കേണ്ടിവരുമെന്ന് നിയമമന്ത്രി അലന്‍ ഷാറ്റര്‍
കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലേറെ തവണ ആഹേന്‍ പൊതുജനങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാവേണ്ടിവന്നിരുന്നു. സംരക്ഷണത്തിനായി സ്റ്റാഫുകളെ നിയമിക്കാമെന്നും എന്നാല്‍ പണം മുന്‍പ്രധാനമന്ത്രി തന്നെ മുടക്കണമെന്നുമാണ് നിയമ വകുപ്പ് മന്ത്രി പറഞ്ഞു..
കഴിഞ്ഞ വെള്ളിയാഴ്ച്ച പബ്ബില്‍ വച്ച് സുഹൃത്തുക്കളുമൊന്നിച്ച് പോയ ബെര്‍ട്ടി ആഹേനെ ഒരു ഡബ്ലിന്‍കാരന്‍ തന്റെ ഊന്നുവടി കൊണ്ട് അടിച്ചിരുന്നു. പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചിലവുചുരുക്കല്‍ നയങ്ങളുടെ ഭാഗമായാണ് മുന്‍ പ്രധാനമന്ത്രിയുടെ ഗാര്‍ഡ െ്രെഡവറെ ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍ ഇത്തരം ആക്രമണങ്ങളുടെ സാഹചര്യത്തില്‍ അത് തിരികെനല്‍കേണ്ടതല്ലേയെന്ന അഭിപ്രായം വന്നപ്പോള്‍ മുന്‍ പ്രധാനമന്ത്രിമാരില്‍ പലര്‍ക്കും രാജ്യം വളരെ ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ചു നല്‍കുന്നുണ്ടെന്നും അത്തരത്തില്‍ ആര്‍ക്കെങ്കിലും സെക്യൂരിറ്റി ആവശ്യമാണെങ്കില്‍ അവര്‍ ചിലവു വഹിക്കാന്‍ തയ്യാറാവണമെന്നുമാണ് നിയമവകുപ്പ് മന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞത്.
ബെര്‍ട്ടി ആഹേന്‍ പെന്‍ഷന്‍ ഇനത്തില്‍ 135,000 യൂറോയോളം കൈപ്പറ്റുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടി ഗാര്‍ഡ സെക്യൂരിറ്റി നടപ്പില്‍ വരുത്തുന്നത് ചിലവു ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തുതന്നെ നിര്‍ത്തലാക്കിയിരുന്നുവെന്നും അലന്‍ ഷാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ കാബിനറ്റിലുള്ള പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, നിയമ വകുപ്പ് മന്ത്രി എന്നിവര്‍ക്കുമാത്രമാണ് ഗാര്‍ഡ സെക്യൂരിറ്റി നല്‍കുന്നുള്ളുവെന്നും അലന്‍ ഷാറ്റര്‍ അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഭരണകാലത്ത് തീരുമാനിച്ച പല കാര്യങ്ങളിലും ജനങ്ങള്‍ അതൃപ്തരും കോപാകുലരുമാണെന്ന് ഷാറ്റര്‍ പറഞ്ഞു. പക്ഷേ ആര്‍ക്കും നിയമം കൈയിലെടുക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുന്‍പ് പലതവണയായി മുന്‍പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടിരുന്നു. അവസാനമായി പോസ്റ്റില്‍ കയറിന്റെ രൂപത്തിലാണ് ബെര്‍ട്ടി ആഹേനെതിരെ കുറിപ്പു വന്നത്. കുറിപ്പില്‍ തൂങ്ങിച്ചാകാനായിരുന്നു നിര്‍ദ്ദേശം.
ഇത് മുന്‍പ്രധാനമന്ത്രിക്കെതിരെയുള്ള ജനരോഷമായിട്ടാണ് അലന്‍ ഷാറ്റര്‍ നോക്കിക്കാണുന്നത്. അതല്ലാതെ അദ്ദേഹത്തെ വകവരുത്താന്‍ ഒരു സംഘം ശ്രമിക്കുന്നില്ലെന്നും അലന്‍ ഷാറ്റര്‍ പറഞ്ഞു.

Scroll To Top