Wednesday December 07, 2016
Latest Updates

മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി ആഹെനെ പബ്ബില്‍ വെച്ച് ആക്രമിച്ചു

മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി ആഹെനെ പബ്ബില്‍ വെച്ച് ആക്രമിച്ചു

ഡബ്ലിന്‍ : മുന്‍ പ്രധാനമന്ത്രിക്കു നേരെ ആക്രമണം. ഡബ്ലിന്‍ സിറ്റി സെന്ററില്‍ പബ്ബില്‍ സുഹൃത്തുക്കളുടെ കൂടെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേണിനെതിരെ ആക്രമണം ഉണ്ടായത്.
ഡബ്ലിന്‍ നിവാസിയായ 40കാരനാണ് ബെര്‍ട്ടി അഹേണിനെ ഊന്നുവടി കൊണ്ട് അടിച്ചത്. അടിയില്‍ കാര്യമായ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മുന്‍ ഭരണകാലത്ത് അദ്ദേഹം നടപ്പില്‍ വരുത്തിയ ചില മാറ്റങ്ങളെ അപലപിച്ചാണ് അക്രമി തന്റെ ഊന്നുവടി പ്രയോഗം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഒ’കോനല്‍ സ്ട്രീറ്റിനു സമീപമുള്ള സീന്‍ ഒ’കാസി പബ്ബില്‍ വച്ചാണ് മുന്‍ പ്രധാനമന്ത്രിക്കുനേരെ ആക്രമണം നടന്നത്. അക്രമി വളരെയധികം മദ്യം കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അക്രമത്തെതുടര്‍ന്ന് ഇയാളെ പബ്ബില്‍ നിന്നും പുറത്താക്കിയിരുന്നു. സംഭവം അന്വേഷിച്ചെത്തിയ ഗാര്‍ഡ ഓഫീസറെ ചീത്ത വിളിച്ചതിന്റെ പേരില്‍ പിന്നീട് ഇയാളെ അറസ്റ്റുചെയ്യുകയും സ്‌റ്റോര്‍ സ്ട്രീറ്റ് ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയതു.
എന്നാല്‍ മുന്‍ പ്രധാനമന്ത്രിയെ ആക്രമിച്ചതിന്റെ പേരിലല്ല മറിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് ഇയാളെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഒഴിഞ്ഞതിനു ശേഷം പൊതു ജനങ്ങളുടെ ഇടയില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ബെര്‍ട്ടി അഹേണ്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് ഓഫീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഡ്രംകൊണ്ട്രയിലെ ഫാഗന്‍സ് പബ്ബില്‍ സ്ഥിര സന്ദര്‍ശകനാണ് ബെര്‍ട്ടി അഫേണ്‍. സ്ഥാനം ഒഴിഞ്ഞതിനു ശേഷം ഗാര്‍ഡ െ്രെഡവര്‍മാരെ ഇദ്ദേഹത്തിന് നിയമിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടുവര്‍ഷം മുന്‍പ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അത് ഒഴിവാക്കുകയായിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗൂസ് ടാവേണ്‍ പബ്ബില്‍ വച്ചും ബെര്‍ട്ടി അഹേണിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഭാര്യ മരിച്ച ഒരാളാണ് അന്ന് അഹേണിനെ തടഞ്ഞുനിര്‍ത്തി ചീത്ത വിളിച്ചത്. തന്റെ ഭാര്യയ്ക്ക് ആവശ്യത്തിനുള്ള ആരോഗ്യ സംരക്ഷണ സഹായങ്ങള്‍ കിട്ടിയിട്ടുണ്ടായിരുന്നില്ലെന്നായിരുന്നു അയാളുടെ ആരോപണം. അന്ന് അഹേണിനെ രക്ഷിച്ചത് അദ്ദേഹത്തിന്റെ ഒരു സുഹൃത്തായിരുന്നു.
വിദ്യാഭ്യാസ മന്ത്രി റൂരി ക്വിനും പാര്‍ട്ടിയ്ക്ക് എത്തിയിരുന്നു.എന്നാല്‍ അദ്ദേഹം പോയതിനു ശേഷമാണ് ബെര്‍ട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്

Scroll To Top