Monday December 05, 2016
Latest Updates

മുന്‍ പ്രധാനമന്ത്രി ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ മുന്‍പ്രധാനമന്ത്രിയും ഫിനാഫാള്‍ നേതാവുമായിരുന്ന ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന വ്യാഴാഴ്ച രാവിലെ 3 മണിയോടെയാണ് അന്ത്യം.

രാജ്യത്തിന്റെ എട്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് മുതല്‍ ഇരു അയര്‍ലണ്ടുകളും തമ്മിലുള്ള സമാധാനസ്ഥാപനത്തിനായി അദ്ദേഹം നടപ്പാക്കിയ പദ്ധതികള്‍ ഏറെ വിജയകരമായിരുന്നു.പ്രതിപക്ഷത്തിരുന്ന പ്രോഗ്രസിവ് ഡമോ ക്രാറ്റിക്‌സുമായും ലേബര്‍ പാര്‍ട്ടിയുമായും ഫിനാഫാളിന് ഐക്യം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് ആല്‍ബര്‍ട്ടിന്റെ നേട്ടമായിരുന്നു.ലോങ്ങ് ഫോര്‍ഡ് വെസ്റ്റ് മീത്തില്‍ നിന്നും റ്റി ഡി യായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ആദ്യം ധനമന്ത്രിയും 1992 ല്‍ പ്രധാനമന്ത്രിയുമായി.റോസ് കോമണ്‍ സ്വദേശിയാണ് 

കാത്‌ലീനാണ് ഭാര്യ. ഏഴു മക്കളുമുണ്ട്. പ്രമുഖനേതാക്കള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു. 

Scroll To Top