Saturday December 03, 2016
Latest Updates

മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം

മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്ന് മധ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെടുത്തു. സുനേരി ബാഗിലുള്ള ബംഗ്‌ളാവില്‍ ഇന്നു രാവിലെയാണ് നാല്‍പതു വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഷെല്‍ജയുടെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ് സഞ്ജയിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പോലീസും ഫോറന്‍സിക് വിഗ്ദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. മൃതദേഹം എങ്ങനെ നേതാവിന്റെ വീട്ടിലെത്തിയെന്നോ മരണകാരണമെന്താണെന്നോ അറിവായിട്ടില്ല. സംഭവ സമയത്ത് കുമാരി ഷെല്‍ജ വസതിയില്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

Scroll To Top