Monday December 05, 2016
Latest Updates

മുന്‍ ഐറിഷ് പ്രസിഡന്റ് മേരി മക് അലീസിന്റെ പരസ്യം പ്രസിദ്ധീകരിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പത്രം

മുന്‍ ഐറിഷ് പ്രസിഡന്റ് മേരി മക് അലീസിന്റെ പരസ്യം പ്രസിദ്ധീകരിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പത്രം

ഡബ്ലിന്‍: മുന്‍ ഐറിഷ് പ്രസിഡന്റ് മേരി മക് അലീസിന്റെ പരസ്യം പ്രസിദ്ധീകരിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പത്രം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഒരു സെമിനാറില്‍ മക് അലീസ് പ്രഭാഷണം നടത്തുന്നുണ്ട്. പ്രമുഖ കാത്തലിക് തിങ്ക് ടാങ്കാണ് പരിപാടിയുടെ സംഘാടകര്‍. ഈ പരിപാടിയുടെ പരസ്യം പ്രസിദ്ധീകരിക്കാനാകില്ലെന്നാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്. കത്തോലിക്ക വീക്ക്‌ലി എന്ന പത്രമാണ് മക് അലീസിന്റെ പരിപാടിയുടെ പരസ്യം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചത്. 

മക് അലീസ് സ്വവര്‍ഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിച്ച നേതാവാണ് മക് അലീസ്. സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്‍കുന്നതിനെയും അവര്‍ അനുകൂലിച്ചിരുന്നു. മക് അലീസിന്റെ ഈ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പത്രം പരസ്യം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചത്. സ്വര്‍ഗാനുരാഗം സ്ത്രീകളുടെ വൈദിക പട്ടം തുടങ്ങിയ വിഷയങ്ങളിലുള്ള മക് അലീസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പരസ്യം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതെന്ന് പത്രത്തിന്റെ എഡിറ്റര്‍ പീറ്റര്‍ റോസെന്‍ഗ്രെന്‍ പറഞ്ഞു. മക് അലീസ് എത്ര ഉന്നത വ്യക്തിയായാലും പരസ്യം സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് എഡിറ്റര്‍ വ്യക്തമാക്കി. 

ദൈവം തന്റെ പ്രതിരൂപത്തില്‍ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമാണ് വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത്.. അതുകൊണ്ട് തന്നെ സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താനോ സഭയോ സ്വവര്‍ഗാനുരാഗം പാപമായി കരുതുന്നില്ലെന്നും പീറ്റര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് വൈദിക പട്ടം നല്‍കുന്നത് സംബന്ധിച്ചും തനിക്ക് വ്യത്യസ്ത നിലപാടാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ 50,000 പേര്‍ വായിക്കുന്ന പത്രമാണ് കത്തോലിക്ക വീക്ക്‌ലി. 

Scroll To Top