Wednesday December 07, 2016
Latest Updates

മുന്‍കൂര്‍ അനുമതി വേണ്ട; അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇനി നേരിട്ട് വിചാരണ ചെയ്യാം

മുന്‍കൂര്‍ അനുമതി വേണ്ട; അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇനി നേരിട്ട് വിചാരണ ചെയ്യാം

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആരോപണ വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട. സുപ്രീം കോടതിയാണ് ഈ നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. ഇനി മുതല്‍ ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അനുമതി കൂടാതെ വിചാരണ ചെയ്യാം. ഇതോടെ സെക്രട്ടറി ലെവല്‍ തസ്തികയിലുള്ള ഉന്നത് ഉദ്യോഗസ്ഥര്‍ നല്കിവന്നിരുന്ന നിയമ പരിരക്ഷ ഇല്ലാതെയാകും.

ചീഫ് ജസ്റ്റീസ് ആര്‍.എം.ലോധ ഉള്‍പ്പെട്ട ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഡല്‍ഹി പൊലീസ് നിയമത്തിലെ 6 എ വകുപ്പ് റദ്ദാക്കി കൊണ്ടാണ് ഉത്തരവ്. ഈ വകുപ്പിനെതിരെ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.

അഴിമതിക്കാര്‍ രാജ്യത്തിന്റെ ശത്രുവാണെന്നും അഴിമതി ചെയ്യുന്നവര്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അഴിമതി ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഴിമതിക്കാരെ വിചാരണ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

Scroll To Top