Friday December 02, 2016
Latest Updates

മുദ്ര’യുടെ അരങ്ങേറ്റം 2014 ഫെബ്രുവരി 22 ന്

മുദ്ര’യുടെ അരങ്ങേറ്റം 2014 ഫെബ്രുവരി 22 ന്

ഡബ്ലിന്‍ :നടനചാരുതയാല്‍ ഐറിഷ് മലയാളികള്‍ക്ക് ചിരപരിചിതമായ ‘മുദ്ര’യുടെ രണ്ടാം അരങ്ങേറ്റം ഈ വരുന്ന ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം നാലുമണി മുതല്‍, ദ്രോഘഡ ‘ ദി ബര്‍ബിക്കാന്‍, സൈന്റ് പീറ്റേഴ്‌സ് പാരിഷ് സെന്റ്ററില്‍ ‘ വച്ച് നടത്തപ്പെടും.

കലാശ്രീ പട്ടവും, 2013 കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവുമായ , നടന കലയില്‍ ഏറെ പ്രാഗത്ഭ്യം തെളിയിച്ച പ്രശസ്ത കലാകാരി ഡോ . രാജശ്രീ വാര്യരുടെ സാന്നിധ്യം നൃത്ത സന്ധ്യക്ക് കൂടുതല്‍ മിഴിവേകും.Mudra Invitation Ra  (1)

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ല്‍, ധന്യാ കിരണിന്റെ ശിക്ഷണത്തില്‍,ഡെല്‍വിറ്റ് ജോര്‍ജ് , ഡെസ് ലിറ്റ് ജോര്‍ജ് ,
അംഗിത ഫ്രാന്‍സിസ് , ദിയ ലിങ്ക്വിന്‍സ്റ്റര്‍ , എലിസബത്ത് ബീനോയ് എന്നീ കൊച്ചു കലാകാരികള്‍ ചിലങ്ക അണിയുന്നു. ആ ധന്യ മുഹൂര്‍ത്തത്തിലേക്ക് എല്ലാ നല്ലവരായ സുഹൃത്തുക്കളെയും കുടുംബ സമേതം സ്വാഗതം ചെയ്തുകൊളളുന്നതായി സംഘാടകര്‍ അറിയിച്ചു.

GPS Search Location : 53.716039,6.350167 (William tSreet, Drogheda, Co.Louth)

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുക :

0872160733
0860242398

Scroll To Top