Sunday December 04, 2016
Latest Updates

മുതലയെ മൊത്തമായി വിഴുങ്ങിയ പാമ്പ് : ലോകത്തിന് അത്ഭുതമാകുന്ന വിഡിയോ

മുതലയെ മൊത്തമായി വിഴുങ്ങിയ പാമ്പ് : ലോകത്തിന് അത്ഭുതമാകുന്ന വിഡിയോ

ഒരു പാമ്പ് മുതലയെ മുഴുവനായി വിഴുങ്ങികളഞ്ഞു. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ഒരു തടാകത്തില്‍ നടന്ന മുതല, പാമ്പ് ദ്വന്ദ യുദ്ധം ലോകശ്രദ്ധ ആകര്‍ഷിച്ചിരുക്കുകയാണ്.

ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലൂടെ ഈ പാമ്പ് മുതലയെ വിഴുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തടിയിലധികം നീളമുള്ള പാമ്പ് വളരെ അനായാസമാണ് മുതലയെ വിഴുങ്ങിയത്. ഏറെ നേരത്തെ ചെറുത്തു നില്‍പ്പിന് ശേഷം തളര്‍ന്ന മുതല ഒടുവില്‍ പാമ്പിനു മുന്നില് പരാജയം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു. വെറും 15 മിനിറ്റ് കൊണ്ടാണ് തന്റെ ഇരട്ടിയിലധികം വലുപ്പമുള്ള മുതലയെ ഈ പാമ്പ് അകത്താക്കിയത്.

വിഴുങ്ങുന്നതിനു മുമ്പ് നടന്ന മല്‍പ്പിടുത്തത്തില്‍ മുതല ചത്തിരുന്നു.

പാമ്പ്, മുതല ദ്വന്ദ യുദ്ധത്തിനു സാക്ഷ്യം വഹിച്ച ഒരു ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. വെള്ളത്തില്‍ വച്ച് തുടങ്ങിയ യുദ്ധം ഒടുവില്‍ തീരത്തേയ്ക്ക് എത്തുകയായിരുന്നു. ഇവരുടെ ദ്വന്ദ യുദ്ധം അത്ഭുതത്തോടെയാണ് തങ്ങള്‍ നോക്കി നിന്നതെന്ന് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തക ടിഫാനി കോര്‍ലിസ് പറഞ്ഞു. അപ്രതീക്ഷിതമായി ഭീകര ദൃശ്യം കണ്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു കോര്‍ലിസ് പറഞ്ഞു.

മുതലയെ ചുറ്റിവരിഞ്ഞു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മുതലയുടെ തല മുതല്‍ വാലറ്റം വരെ വായിലാക്കി വിഴുങ്ങി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇര വിഴുങ്ങിയതിന്റെ ക്ഷീണത്തില്‍ അല്‍പ്പം വിശ്രമം. പോരാട്ടത്തില്‍ പരാജയപ്പെട്ടു മരണം വരിക്കുന്നത് വരെ പാമ്പുമായി തനിക്ക് ആവുന്ന വിധം മല്പ്പിടുത്തം നടത്തിയ ശേഷമാണ് മുതല കീഴടങ്ങിയത്.

പാമ്പിന്റെ പിടിയില്‍ നിന്ന് കുതറി മാറാന്‍ പല തവണ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്.

Scroll To Top