Saturday December 03, 2016
Latest Updates

മുണ്ടിനീര് പ്രതിരോധവും മുന്‍കരുതലും

മുണ്ടിനീര് പ്രതിരോധവും മുന്‍കരുതലും

സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന അസുഖമാണ് മുണ്ടിനീര്. ചെറുപ്പകാലത്ത് കുട്ടികളെ ബാധിക്കുന്ന മുണ്ടിനീര് ഭാവിയില്‍ വന്ധ്യതയ്ക്ക് പോലും കാരണമാകാവുന്ന രോഗമാണ്. അതുകൊണ്ട് തന്നെ മുണ്ടിനീര് പരമാവധി വരാതെ പ്രതിരോധിക്കുന്നതാണ് ഉത്തമം.

ഉമ്മിനീര്‍ ഗ്രന്ധികളില്‍ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്ന വൈറസ് രോഗമാണ് മുണ്ടിനീര്. പനി, തലവേദന, വിശപ്പില്ലായ്മ, ശരീരവേദന തുടങ്ങിയവയാണ് മുണ്ടിനീരിന്റെ ലക്ഷണങ്ങള്‍. ചെവിയുടെ മുന്‍ വശത്തായി താടിയെല്ലിന് വേദന തോന്നിയാല്‍ മുണ്ടിനീരിന്റെ ആരംഭമാണെന്ന് സംശയിക്കാം. രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ പരമാവധി വിശ്രമിക്കുക.

അധികം ചവയ്ക്കാനില്ലാത്ത ഭക്ഷണം കഴിക്കുക, ധാരാളമായി വെള്ളം കുടിയ്ക്കുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. പ്രതിരോധമെന്ന നിലയ്ക്ക് എം.എം.ആര്‍ (മീസിലെസ് മംപ്‌സ് റുബെല്ല) വാക്‌സിനേഷന്‍ എടുക്കുന്നത് നല്ലതാണ്. രണ്ട് ഡോസ് എം.എം.ആര്‍ വാക്‌സിനേഷന്‍ 12 മുതല്‍ 15 മാസം വരെ പ്രായമുള്ളപ്പോള്‍ എടുക്കുക. രണ്ടാമത്തെ ഡോസ് നാല് വയസിനും ആറ് വയസിനും ഇടയിലും എടുക്കാന്‍ ശ്രദ്ധിക്കുക.

Scroll To Top