Monday December 05, 2016
Latest Updates

മുട്ട് മടക്കാതെ ഗ്രീസ് :കടാശ്വാസം നീട്ടാമെന്ന യൂറോ സോണ്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു 

മുട്ട് മടക്കാതെ ഗ്രീസ് :കടാശ്വാസം നീട്ടാമെന്ന യൂറോ സോണ്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു 

യാനിസ് വരോഫാകിസ്

ഏഥന്‍സ്:യൂറോപ്യന്‍ സാമ്പത്തിക മേഖലയിലെ 27 രാജ്യങ്ങളില്‍ നിന്നുള്ള ധനകാര്യമന്ത്രിമാര്‍ ഒരുമിച്ചു നിര്‍ബന്ധിച്ചിട്ടും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് ഗ്രീസ് വീണ്ടും ലോകത്തിന് വ്യത്യസ്ത മാതൃകയായി. ഗ്രീസിനു നല്‍കിയ സാമ്പത്തിക രക്ഷാ പാക്കേജ് നീട്ടുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂണയനുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞു. 240 ബില്യന്‍ യൂറോയുടെ പാക്കേജ് നീട്ടിക്കൊടുക്കാമെന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വാഗ്ദാനം ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകിസ് തള്ളിക്കളഞ്ഞു.


നിലവിലുള്ള കടാശ്വാസ പദ്ധതി ആറുമാസം കൂടി നീട്ടി നല്കണമെന്ന് അതേ സമയം ഗ്രീസ് ആവശ്യപ്പെട്ടു.എന്നാല്‍, മറ്റു ചില ഉപാധികളില്‍ വാഗ്ദാനം സ്വീകരിക്കാന്‍ തയാറാണെന്നും വരോഫാകിസ് വ്യക്തമാക്കി.

എന്നാല്‍, ഇനി ചര്‍ച്ച ഏറെ നീട്ടാന്‍ നേരമില്ലെന്നും, ഏതാനും ദിവസങ്ങള്‍ കൂടിയേ ആദ്യ പാക്കേജിന്റെ കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ളൂ എന്നും യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പു നല്‍കുന്നു. ഇനി തങ്ങള്‍ക്കൊന്നും പറയാനില്ലെന്നും, കൂടുതല്‍ ധനസഹായം വേണോ വേണ്ടയോ എന്നത് ഗ്രീസിന്റെ മാത്രം തീരുമാനമായിരിക്കുമെന്നും യൂണിയന്‍ പ്രതിനിധി.

അതേ സമയം ഗ്രീക്ക് ജനതയെ ദുരിതത്തിലാക്കിയ തൊഴില്‍വെട്ടിക്കുറയ്ക്കല്‍ അടക്കമുള്ള ചെലവുചുരുക്കല്‍ നടപടി സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇടതുപക്ഷമായ സിറിസ പാര്‍ടി. ചെലവുചുരുക്കല്‍ നയത്തിനെതിരായ വിധിയെഴുത്താണ് സിറിസ പാര്‍ടിയെ അധികാരത്തില്‍ എത്തിച്ചത്. പുതിയ സര്‍ക്കാരിന് സാമ്പത്തികതീരുമാനങ്ങള്‍ എടുക്കാന്‍ സമയം വേണമെന്ന് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് ആവശ്യപ്പെട്ടു. 

ഈ മാസം 28നാണ് ഗ്രീസിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പാക്കേജിന്റെ കാലാവധി അവസാനിക്കുന്നത്. ഉപാധികളില്‍ മാറ്റം വരുത്തിയാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെയെല്ലാം അനുമതി വാങ്ങേണ്ടിവരും. അതിനു ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രവും

Scroll To Top