Saturday December 03, 2016
Latest Updates

മുടി വെട്ടിയത് ഇഷ്ടപ്പെട്ടില്ല; ഇടപാടുകാരന്‍ ബാര്‍ബറുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി

മുടി വെട്ടിയത് ഇഷ്ടപ്പെട്ടില്ല; ഇടപാടുകാരന്‍ ബാര്‍ബറുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി

ഡബ്ലിന്‍: മുടി വെട്ടിയതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടപാടുകാരന്‍ ബാര്‍ബറുടെ കഴുത്തില്‍ കത്രിക വച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിചാരണ പുരോഗമിക്കുന്നു. ബ്ലഞ്ചാര്‍ഡ്‌സ്ടൗണ്‍ ജില്ലാ കോടതിയിലാണ് ഈ കേസില്‍
വിചാരണ നടക്കുന്നത്. വൈറ്റ്‌സ് ടൌണ്‍ ഗ്രൂവിലെ ഹ്വാമന്ദ് ഹുസൈന്‍ എന്ന 32 കാരനാണ് കേസില്‍ പ്രതി.

 മുടി വെട്ടിയത് ഇഷ്ടപ്പെടാതിരുന്ന ഇയാള്‍ അതെച്ചൊല്ലി ബാര്‍ബറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും. തുടര്‍ന്ന് ബാര്‍ബറുടെ കഴുത്തില്‍ കത്രിക വച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ
സംഭവം നടന്നത്. കത്രികയ്ക്ക് പുറമെ കഴുത്തില്‍ ബ്ലേഡ് ചേര്‍ത്ത് വച്ച് ഭീഷണിപ്പെടുത്തിയാതായും ആരോപണമുണ്ട്. സംഭവം കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കേസ് സെപ്റ്റംബറില്‍ വീണ്ടും പരിഗണിക്കും.

അടുത്ത വിചാരണയില്‍ ആരോപണ വിധേയനായ ഹ്വാമന്ദ് ഹുസൈന് പറയാനുള്ളത് കോടതി കേള്‍ക്കും.

Scroll To Top