Wednesday December 07, 2016
Latest Updates

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മോശം പരാമര്‍ശവുമായി സിപിഎം നേതാവ് എംവി ജയരാജന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മോശം പരാമര്‍ശവുമായി സിപിഎം നേതാവ് എംവി ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മോശം പരാമര്‍ശവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. ഉമ്മന്‍ചാണ്ടി പരനാറിയും ജനവിരുദ്ധനും കൊള്ളരുതാത്തവനുമാണെന്ന് ജയരാജന്‍ പറഞ്ഞു. കേരളം രൂപം കൊണ്ടതിനു ശേഷമുള്ള ഏറ്റവും മോശം മുഖ്യമന്ത്രിയാണ് ഉമ്മന്ചാനിയെന്നു ജയരാജന്‍ വിമര്‍ശിച്ചു. എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്.

ഒരുകാലത്ത് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട കരുണാകരന് പോലും ഉമ്മന്‍ചാണ്ടിയേക്കാള്‍ മാന്യത ഉണ്ടായിരുന്നെന്നും ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുത്താല്‍ എത്ര കാലം വേണമെങ്കിലും ജയലില്‍ കിടക്കാന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം പരാമര്‍ശം വിവാദമായതോടെ ജയരാജന്‍ ഖേദം പ്രകടിപ്പിച്ച് തലയൂരി.

നേരത്തെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്‍ പരനാറി പ്രയോഗം നടത്തിയത് വിവാദമായിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെതിരെയായിരുന്നു പരനാറി പ്രയോഗം. ഈ പ്രയോഗം എംഇ ബേബിയുടെ തോല്വിക്ക് വരെ കാരണമായതായി എല്ഡിഎഫ് വിലയിരുത്തിയിരുന്നു.

Scroll To Top