Thursday December 08, 2016
Latest Updates

മുഖ്യമന്ത്രിയോടും ചന്ദ്രബോസ് സംസാരിച്ചിരുന്നതായി ഭാര്യ;പോലീസിന്റെ ശ്രമം കള്ളക്കഥയുണ്ടാക്കാനെന്ന് ആരോപണം

മുഖ്യമന്ത്രിയോടും ചന്ദ്രബോസ് സംസാരിച്ചിരുന്നതായി ഭാര്യ;പോലീസിന്റെ ശ്രമം കള്ളക്കഥയുണ്ടാക്കാനെന്ന് ആരോപണം

തൃശൂര്‍: വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസ് ആശുപത്രിയില്‍ മുഖ്യമന്ത്രിയോട് ബോസംസാരിച്ചിരുന്നുവെന്നു ഭാര്യ ജമന്തി.

എന്നോടും മക്കളോടും അമ്മയോടും സഹോദരങ്ങളോടും പലവട്ടം സംസാരിച്ചു. ബോധമില്ലായിരുന്നെന്ന് പൊലീസ് പറയുന്നത് കള്ളമാണ്.  ചന്ദ്രബോസിന് ആശുപത്രിയില്‍ മൊഴി നല്‍കാനുള്ള ആരോഗ്യസ്ഥിതി ഇല്ലായിരുന്നുവെന്ന പൊലീസിന്റെ വാദം കള്ളമാണ് ജമന്തി പറയുന്നു.

ഒരിക്കല്‍ പോലും മൊഴിയെടുക്കാന്‍ ബോസേട്ടന്റെ അടുത്തേക്ക് പൊലീസ് എത്തിയത് കണ്ടിട്ടില്ല. ഇതുവരെ സംഭവത്തെക്കുറിച്ച് പൊലീസ് ഞങ്ങളോടൊന്നും ചോദിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞങ്ങളുടെ വീടിന്റെ അടിത്തറയാണ് ആ ക്രൂരന്‍ ഇളക്കിയത്. അവനെ ദൈവം വിടില്ല’ കരച്ചിലടക്കി ജമന്തി പറഞ്ഞു.

‘ആക്രമണം നടന്ന 29ന് രാവിലെ തന്നെ സഹോദരന്‍ എന്നെ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷമാണ് ബോസേട്ടനെ കണ്ടത്. എന്നെ കണ്ടയുടന്‍ ബോസേട്ടന്‍ ചിരിച്ചു. കുടിക്കാന്‍ വെള്ളം ചോദിച്ചു. മകനെ ചോദിച്ചു. പേടിക്കേണ്ട, എനിക്കൊന്നുമില്ലെന്നു പറഞ്ഞു. അടുത്ത ദിവസമാണ് മുഖ്യമന്ത്രി ബോസിനെ കണ്ടത്. സംസാരിച്ചുവെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് മുഖ്യമന്ത്രി എന്നോടും ബോസേട്ടന്റെ അമ്മയോടും പറഞ്ഞത്.

ഫെബ്രുവരി അഞ്ചിനായിരുന്നു ഞങ്ങളുടെ 20ാം വിവാഹവാര്‍ഷികം. ഇതിന്റെ തലേന്ന് ആശുപത്രിക്കിടക്കയില്‍ വച്ച് ബോസേട്ടന്‍ മകനോട് പറഞ്ഞു, ‘നാളെയാണ് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം. അച്ഛന്‍ വീട്ടിലില്ലെങ്കിലും നന്നായി ആഘോഷിക്കണം’.

അഞ്ചിന് രാവിലെ കാണാന്‍ ചെന്ന എനിക്ക് ബോസേട്ടന്‍ വിവാഹാശംസകള്‍ നേര്‍ന്നു. കുടിക്കാന്‍ കരിക്കിന്‍ വെള്ളം ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയ സഹോദരി ലതയോടും ഹൈദരാബാദില്‍ നിന്നെത്തിയ സഹോദരന്‍ സതീശനോടും സംസാരിച്ചു. ഭയമുണ്ടെന്നും ഉടന്‍ തിരിച്ചു പോകരുതെന്നും അവരോട് പറഞ്ഞു. സ്‌നേഹം വരുമ്പോള്‍ എന്നെ കുട്ടന്‍ എന്നാണ് വിളിക്കാറ്. അന്ന് ഏറെ നേരം സംസാരിച്ചു. കുട്ടന്‍ വിഷമിക്കേണ്ടെന്ന് പറഞ്ഞു’.

ബോസേട്ടന്‍ സുഖം പ്രാപിച്ചുവരികയാണെന്നായിരുന്നു 11ാം തീയതിവരെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിനു ശേഷം മൂന്നാമത് ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകുമ്പോഴേക്കും ബോസേട്ടന്‍ അല്‍പ്പം തളര്‍ന്നിരുന്നു. ചുണ്ടുകളനക്കി. വെള്ളം ആവശ്യപ്പെട്ടു. ഞാനും മകനും വെള്ളം കൊടുത്തു.

Scroll To Top