Saturday December 10, 2016
Latest Updates

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ സിപിഎം എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സിപിഎം എംഎല്‍എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.  എംഎല്‍എമാരായ സി.കൃഷ്ണന്‍, കെ.കെ.കൃഷ്ണന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കണ്ണൂര്‍ ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഇന്നും കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 146 പ്രതികളാണ് കേസിലുള്ളത്. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം എംഎല്‍എമാരെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് കണ്ണൂരില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലേറുണ്ടായത്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാറിനെതിരെ കല്ലെറിയുകയായിരുന്നു. കല്ലേറിയില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റിരുന്നു.

Scroll To Top