Friday December 09, 2016
Latest Updates

മുഖ്യമന്ത്രിക്ക് കല്ലേറ്: രണ്ട് സിപിഎം എംഎല്‍എമാര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ്

മുഖ്യമന്ത്രിക്ക് കല്ലേറ്: രണ്ട് സിപിഎം എംഎല്‍എമാര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ്

കണ്ണൂര്‍: കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സിപിഎം എംഎല്‍എമാര്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്കി. ഒന്നും രണ്ടും പ്രതികളായ കെ.കെ. നാരായണന്‍ എം.എല്‍.എ, സി. കൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ക്കാന് പോലീസ് നോട്ടീസ് നല്കിയത്. ഇരുവരും തിങ്കളാഴ്ച രാവിലെ 10 നു കണ്ണൂര്‍ പോലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശനാണ് നോട്ടീസ് നല്‍കിയത്.  ഇത് രണ്ടാം തവണയാണ് എംഎല്‍എമാര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്കുന്നത്. രണ്ടാമതും നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എംഎല്‍എമാര്‍ അറിയിച്ചു. ഏപ്രില്‍ 28ന് ഹാജരാകാനാണ് ആദ്യം നോട്ടീസ് നല്‍കിയിരുന്നതെങ്കിലും എംഎല്‍എമാര്‍ ഹാജരായിരുന്നില്ല.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ പങ്കില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ അസൌകര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ മറുപടി നല്കിയതിനെ തുടര്‍ന്നാണ് രണ്ടാമതും നോട്ടീസ് നല്കിയത്. കഴിഞ്ഞ ഒക്ടോബര്‍ 27ന് സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനത്തെിയ മുഖ്യമന്ത്രിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞെന്നാണ് കേസ്. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്.

Scroll To Top