Saturday December 10, 2016
Latest Updates

മുഖ്യമന്ത്രിക്ക് കല്ലേറ്: സിപിഎം എംഎല്‍എമാര്‍ ഒന്നും രണ്ടും പ്രതികള്‍

മുഖ്യമന്ത്രിക്ക് കല്ലേറ്: സിപിഎം എംഎല്‍എമാര്‍ ഒന്നും രണ്ടും പ്രതികള്‍

കണ്ണൂര്‍: കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍  സിപിഎം എംഎല്‍എമാര്‍ ഒന്നും രണ്ടും പ്രതികള്‍. 114 പേരുടെ പ്രതിപ്പട്ടികയില്‍ സിപിഎം എംഎല്‍എമാരായ സി.കൃഷ്ണനും കെ.കെ നാരായണനുമാണ് ഒന്നും രണ്ടും പ്രതികള്‍. സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്കിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 27 ന് കണ്ണൂരില്‍ സംസ്ഥാന പോലീസ് മീറ്റിന്റെ സമാപന ചടങ്ങിനെത്തിയ  പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണു കേസ്. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകരുകയും അദ്ദേഹത്ത്തിന്റെ നെറ്റിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1500 പേജുകളുള്ള കുറ്റപത്രത്തില്‍ 300 സാക്ഷികളും 114 പ്രതികളുമുണ്ട്.അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും.

എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ച്ചിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. അടുത്ത ദിവസം രണ്ട് എംഎല്‍എമാരെയും വീണ്ടും വിളിച്ചു വരുത്തും. ഇതിനു ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ഐ.ജി സുരേഷ് രാജ് പുരോഹിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിമാരായ കെ.എസ് സുദര്‍ശന്‍, പ്രദീപ് കുമാര്‍ എന്നിവരടങ്ങുന്ന 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Scroll To Top