Sunday December 04, 2016
Latest Updates

മുഖം മിനുക്കാന്‍ ഇനി ജി മെയിലും

മുഖം മിനുക്കാന്‍ ഇനി ജി മെയിലും

ഡബ്ലിന്‍ :സ്വന്തം മുഖങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം ഇക്കാലഘട്ടത്തില്‍ ഉണ്ടെന്ന് ജിമെയിലിനും ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 2014ല്‍ സെല്‍ഫീസിന് നല്‍കേണ്ട പ്രാധാന്യം വളരെ വലുതാണെന്ന് കണ്ടിട്ടുതന്നെയാണ് ജിമെയില്‍ അതിനായി ഒരു പുതിയ ഓപ്ഷന്‍ കൂടി കൊണ്ടുവന്നിരിക്കുന്നത്.

ഇനി മുതല്‍ ജിമെയില്‍ ബാക്ക്ഗ്രൗണ്ട് ഇമേജില്‍ സ്വന്തം ഫോട്ടോയോ ഇഷ്ടപ്പെട്ട ഇമേജോ സെറ്റ് ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

അങ്ങിനെ ഒടുവില്‍ ഗൂഗിളിന്റെ ഇമെയില്‍ സര്‍വ്വീസ് വഴിയും നിങ്ങളുടെ സുന്ദരമായ മുഖം സുഹൃത്തുക്കളുമായും മറ്റും അക്കൗണ്ട് വഴി ഷെയര്‍ ചെയ്യുകയുമാവാം.

ജിമെയില്‍ ഷെയറബിള്‍ സെല്‍ഫീസ് അഥവാ ഷെല്‍ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ നിങ്ങളുടെ ജിമെയില്‍ ബാക്ക്ഗ്രൗണ്ടായി നിങ്ങളുടെ തന്നെ പടം അപ്ലോഡ് ചെയ്യാന്‍ സാധിക്കും. അത് അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് അക്കൗണ്ടുകളുമായി ഷെയര്‍ ചെയ്യുന്നതിനും ഗൂഗിള്‍ സൗകര്യമൊരുക്കിയിട്ടുമുണ്ട്.

കസ്റ്റം തീമായി ഇനി ഇഷ്ടമുള്ള പടം തന്നെ ലോഡ്‌ചെയ്ത് വയ്ക്കാം. കസ്റ്റം തീമില്‍ കൂടി തന്നെ പുതിയ ഓപ്ഷനുകള്‍ വഴി ഫോട്ടോ അപ്ലോഡ് ചെയ്യാവുന്നതാണ്.

Scroll To Top