Friday December 09, 2016
Latest Updates

മുഖം മിനുക്കാന്‍ ഇനി ‘ഒച്ചുകളും’…

മുഖം മിനുക്കാന്‍ ഇനി ‘ഒച്ചുകളും’…

ഒച്ചുകളെ ഇനി അങ്ങനെ കൊച്ചാക്കി കാണേണ്ട. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍  ഇത്രയും നല്ല വഴി വേറെയില്ലെന്നാണ് ബ്യൂട്ടിഷ്യന്മാരുടെ വാദം. ജപ്പാനിലെ ബ്യൂട്ടി പാര്‍ലരുകളില്‍ ഏറ്റവും കൂടുതല്‍ആവശ്യക്കാരെത്തുന്നത്ഒച്ചുതെറാപ്പിക്കാണ്. ഒച്ചും ഒച്ച്‌ തെറാപിയും ഇവിടെ സുപരിചിതമായി കഴിഞ്ഞു.

 

ഒച്ചിന്റെ ശരീരത്തില്‍ നിന്നും പുറത്തു വരുന്ന പശിമയുള്ള ദ്രവം പഴകിയ ശരീര കോശങ്ങളെ നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു. വിപണിയില്‍ ഇറങ്ങുന്ന പകുതിയിലധികം സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒച്ച് ഉത്പാദിപ്പിക്കുന്ന ഈ ദ്രവം ഉപയോഗിക്കുന്നുണ്ട്.

എന്തൊക്കെയാണെങ്കിലും ജപ്പാനില്‍ ഒച്ചും ഒച്ച്‌ തെറാപിയും ഒച്ചു കൊണ്ടുള്ള ഫേഷ്യലും പ്രശസ്തി നേടികഴിഞ്ഞു. മുഖത്തെ ഈര്‍പ്പം നിലനിര്‍ത്തുന്നതിന്നായി ഒച്ചു തെറാപി സഹായിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

 

സൗന്ദര്യ വര്‍ധനയ്ക്കായി എന്തും ചെയ്യാന്‍ മുതിരുന്ന പുതിയ തലമുറയ്ക്ക് ഒച്ച്‌ തെറാപ്പി വലിയ അനുഗ്രഹമാണ്.. ഒച്ചുകളെ ജീവനോടെ മുഖത്തിട്ട് തൊലിയിലൂടെ ചലിപ്പിക്കുന്നതാണ് ഒച്ചു തെറാപി. ഇങ്ങനെ ചെയ്യുന്നതിനായി
6350 രൂപവരേയാണ് ഇവര്‍ ചാര്‍ജ് ഈടാക്കുന്നതത്രേ .

Scroll To Top