Thursday December 08, 2016
Latest Updates

മുഖം തുളച്ച് നിറയെ ആഭരണങ്ങള്‍; ഇതാണ് റോള്‍ഫ് 

മുഖം തുളച്ച് നിറയെ ആഭരണങ്ങള്‍; ഇതാണ് റോള്‍ഫ് 

ദുബായ്: മുഖം തുളച്ച് നിറയെ ആഭരണങ്ങള്‍. ശരീരം ഏറ്റവും കൂടുതല്‍ തുളച്ച് ആഭരണങ്ങളണിഞ്ഞതിന്റെ പേരില്‍ (പിയേഴ്‌സിംഗ്) റോള്‍ഫ് ബുഷോള്‍സിനെ ദുബായില്‍ നിന്ന് തിരിച്ച് അയയ്ക്കുകയാണ് ഉണ്ടായത്. ആഭരണങ്ങളണിഞ്ഞ് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയ ഇദേഹത്തെ അധികൃതര്‍ ഇസ്താംബുളിലേയ്ക്കുള്ള വിമാനത്തില്‍ തിരിച്ചയച്ചതായി ദുബായിലെ അല്‍ ഇമ്രാത് അല്‍ യൂം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

453 തവണയാണ് റോള്‍ഫ് ശരീരത്തില്‍ പിയേഴ്‌സിംഗ് നടത്തിയത്. 53 കാരനായ ഇദേഹത്തിന്റെ നെറ്റിയില്‍ 2 കൃത്രിമ കൊമ്പുകളും പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ ശരീരം മുഴുവനും റോള്‍ഫ് ടാറ്റൂ ചെയ്തിട്ടുമുണ്ട്. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പിയേഴിംഗ് നടത്തിയതിന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ ആളാണ് റോള്‍ഫ്. തന്നെ ഒരു മന്ത്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് വിമാനത്താവള അധികൃതര്‍ തിരിച്ചയച്ചതെന്നാണ് റോള്‍ഫ് പറയുന്നത്.

Scroll To Top