Saturday December 03, 2016
Latest Updates

മുഖംമൂടി ധരിച്ച് കളിത്തോക്കുമായി പള്ളിക്ക് സമീപം ചുറ്റിത്തിരിഞ്ഞ രണ്ട് പേരെ അറസ്റ്റ് ചെയ്തു

മുഖംമൂടി ധരിച്ച് കളിത്തോക്കുമായി പള്ളിക്ക് സമീപം ചുറ്റിത്തിരിഞ്ഞ രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഡബ്ലിന്‍: മുഖംമൂടി ധരിച്ച് കളിത്തോക്കുമായി നോര്‍ത്ത് ഡബ്ലിനിലെ പള്ളിക്ക് സമീപം ചുറ്റിത്തിരിഞ്ഞ രണ്ട് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. പ്രദേശത്തെ പുരോഹിതന്‍ വിവരം അറിയിച്ചത് പ്രകാരം എത്തിയ ഗാര്‍ഡയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.30 ഓടെ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര് ചുറ്റിത്തിരിയുന്നത് കണ്ട പുരോഹിതന്‍ ഇക്കാര്യം ഗാര്‍ഡയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്ക് സമീപത്തെ മൈതാനത്ത് നിന്ന് രണ്ട് പേരെയും ഗാര്‍ഡ പിടികൂടി. സംഘത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കാണെന്നും പിന്നീട് വ്യക്തമായി. 

സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ട മൈതാനത്തിന് സമീപത്ത് നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഒരു കാറും ഗാര്‍ഡ പിടിച്ചെടുത്തു. പിടിയിലായ രണ്ട് പേര്ക്കും 40 നും 50 നും ഇടയ്ക്ക് പ്രായമുണ്ട്. ഇരുവരെയും ബല്ലിമന്‍ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മൂന്നാമന്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ഇയാളെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയില്‍ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു

Scroll To Top