Sunday December 11, 2016
Latest Updates

മുക്കത്തെ യത്തീംഖാനയിലേക്ക് കുട്ടികളെ എത്തിക്കുന്ന ഇടനിലക്കാരന്‍ അറസ്റ്റില്‍

മുക്കത്തെ യത്തീംഖാനയിലേക്ക് കുട്ടികളെ എത്തിക്കുന്ന ഇടനിലക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന വിവാദ സംഭവത്തിലെ മുഖ്യകണ്ണി അറസ്റ്റില്‍. ജാര്‍ഖണ്ട് സ്വദേശി ഷക്കീല്‍ അഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പാലക്കാട് െ്രെകം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആലുവയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡി.വൈ.എസ്.പിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഇയാള്‍ ഇടനിലക്കാരനായിരുന്നെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പോലീസിന് ലഭിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ക്യാന്‍വാസ് ചെയ്ത് കേരളത്തില്‍ എത്തിച്ചിരുന്നത് ഇയാളാണെന്ന് മതിയായ തെളിവ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. മുക്കത്ത യത്തീംഖാനയില്‍ പഠിക്കുന്ന മറ്റ് കുട്ടികളെ കാട്ടിയാണ് ഇയാള്‍ കുട്ടികളുടെ രക്ഷിതാക്കളെ ആകര്‍ഷിച്ചിരുന്നത്.

Scroll To Top