Sunday December 04, 2016
Latest Updates

മുംബൈ സെന്‍ട്രലില്‍ താരത്തിളക്കമുള്ള അംഗനമാരുടെ പോരാട്ടം

മുംബൈ സെന്‍ട്രലില്‍ താരത്തിളക്കമുള്ള അംഗനമാരുടെ പോരാട്ടം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നടക്കുന്നത് ഗ്ലാമര്‍ പോരാട്ടം. സി്റ്റിംഗ് എംപിയും ബോളിവുഡ് സൂപ്പര്‍താരമായിരുന്നു സുനില്‍ദത്തിന്റെ പുത്രിയുമായ പ്രിയാ ദത്തിനെ നേരിടാന്‍ ബിജെപി കളത്തിലിറക്കുന്നത് പ്രമോദ് മഹാജന്റെ മകള്‍ പൂനത്തെ.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂട് കൂടിക്കൂടി വരുമ്പോള്‍ ബോളിവുഡ് താരങ്ങളും വമ്പന്‍ നേതാക്കളും ഇവിടെ പ്രചരണത്തിനായി എത്തുമോയെന്നാണ് ആള്‍ക്കാര്‍ നോക്കുന്നത്. സിറ്റിംഗ് എംപിയും ബോളിവുഡ് താരം സജ്ഞയ്ദത്തിന്റെ സഹോദരിയുമായ പ്രിയയ്ക്ക് തന്നെയാണ് സാധ്യതയെങ്കിലും പ്രമോദ് മഹാജന്റെ സല്‍പ്പേര് വെച്ച് സീറ്റ് പിടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

ഏറെ ആവേശത്തോടെയാണ് മുംബൈക്കാര്‍ പെണ്‍മക്കള്‍ പോര് ഉറ്റുനോക്കുന്നത്. മരിച്ചുപോയ ഈ രണ്ടു നേതാക്കളുടെയും പെണ്‍മക്കള്‍ പോര് മുംബൈയ്ക്ക് വലിയ ആവേശമായിട്ടുണ്ട്. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ ചേരികളിലെ വോട്ടര്‍മാര്‍ തനിക്ക് അനുകൂലമായി നിലകൊള്ളും എന്നതാണ് പ്രിയാദത്ത് കരുതുന്നത്. ചേരി നിവാസികള്‍ക്കായി ഏറെയൊന്നും ഇവര്‍ ചെയ്തിട്ടില്ലെന്ന് പൂനം മഹാജനും പറയുന്നു.

Scroll To Top