Thursday December 08, 2016
Latest Updates

മുംബൈ മെട്രോ ട്രെയിന്‍ ചോര്‍ന്നൊലിക്കുന്നു

മുംബൈ മെട്രോ ട്രെയിന്‍ ചോര്‍ന്നൊലിക്കുന്നു

മുംബൈ: മുംബൈ മെട്രോയില്‍ വെള്ളപ്പൊക്കം. മുംബൈ മെട്രോ ട്രെയിന്‍ ചോര്‍ന്നൊലിക്കുന്നു. മഴ പെയ്താല്‍ വെള്ളം മുഴുവന്‍ ട്രെയിനുള്ളില്‍ വീഴുന്ന അവസ്ഥയാണ്. മുംബൈ മെട്രോ കമ്മീഷന്‍ ചെയ്തു വെറും ഒരു മാസത്തിനുള്ളിലാണ് ട്രെയിന്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയത്. റിലയന്‍സ് ഇന്ഫ്രാ സ്ട്രക്ചര്‍ നിര്‍മാണ മേല്‍നോട്ടം വഹിച്ച മുംബൈ മെട്രോ ട്രെയിനുകള്‍ കഴിഞ്ഞ ജൂണ്‍ എട്ടു മുതലാണു സര്‍വീസ് തുടങ്ങിയത്.

ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കേടായ കംപാര്‍ട്ട്‌മെന്റുകള്‍ അറ്റകുറ്റ പണികള്‍ക്ക് റിലയന്‍സ് ഏറ്റെടുത്ത് പകരം പുതിയ ട്രെയിന്‍ നല്‍കി. മഴ പെയ്താല്‍ മുംബൈ മെട്രോയുടെ എയര്‍ കണ്ടീഷന്‍ സംവിധാനവും തകരാറിലാകുന്നതായി പരാതി ഉണ്ട്. വര്‍സോവ അന്ധേരിഘോടക്പൂര്‍ റൂട്ടില്‍ 11.4 കിലോമീറ്ററാണ് മുംബൈ മെട്രോ സര്‍വീസ് ആരംഭിച്ചത്.

Scroll To Top