Saturday December 10, 2016
Latest Updates

മലയാളി വിദ്യാര്‍ത്ഥിനിക്ക് പീഡനം: സഹപാഠിയായ മലയാളി കസ്റ്റഡിയില്‍

മലയാളി വിദ്യാര്‍ത്ഥിനിക്ക് പീഡനം: സഹപാഠിയായ മലയാളി കസ്റ്റഡിയില്‍

മുംബൈ: മുംബൈയില്‍ മലയാളിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മലയാളിയായ സഹപാഠി  ഉള്‍പ്പെടെ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ ജന്മദിന ആഘോഷങ്ങള്‍ക്കെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടി പേര് പറഞ്ഞ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി പോലീസ് തിരയുന്നുണ്ട്. പിടിയിലായ രണ്ട് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. താനെയിലെ ഡോംബിവ്‌ലി മോഡല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച വൈകുന്നേരം പാല്‍ വാങ്ങി മടങ്ങി വരുന്നതിനിടയില്‍ സഹപാഠികള്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

സമയം  ഏറെ വൈകിട്ടും കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ രാത്രി പത്ത് മണിയോടെ സമീപത്തെ റോഡില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നും തന്നെ പെണ്‍കുട്ടി കേസില്‍ കുടുക്കുകയാണെന്നും പിടിയിലായ മലയാളി വിദ്യാര്‍ത്ഥി ആരോപിച്ചു.

Scroll To Top