Sunday December 04, 2016
Latest Updates

മുംബൈയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന മൂന്ന് യുവാക്കള്‍ തിരിച്ച് വരുന്നു

മുംബൈയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന മൂന്ന് യുവാക്കള്‍ തിരിച്ച് വരുന്നു

മുംബൈ: മുംബൈയില്‍ നിന്ന് ഐസിസ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മൂന്ന് യുവാക്കള്‍ തിരിച്ച് വരുന്നു. മുംബൈ കല്യാണ്‍ സ്വദേശികളായ യുവാക്കളാണ് മടങ്ങി വരുന്നത്. സിറിയയില്‍ നിന്ന് മടങ്ങി വരുന്ന യുവാക്കളില്‍ ഒരാളായ തഹീന്‍ തന്‍ങ്കിയുടെ കുടുംബം അറിയിച്ചതാണ് ഇക്കാര്യം. ഇപ്പോള്‍ സിറിയയിലുള്ള ഇയാളോട് ഒരു ബന്ധു സംസാരിച്ചതായും അപ്പോള്‍ മടങ്ങി വരാന്‍ ഇയാളടക്കം മൂന്ന് യുവാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കല്യാണില്‍ നിന്നുള്ള തഹീന്‍ ഉള്‍പ്പെടെ മൂന്നംഗ സംഘം മെയ് അവസാനമാണ് ഐസിസിനൊപ്പം ചേര്‍ന്നത്. തീര്‍ത്ഥാടക സംഘത്തോടൊപ്പം എന്ന പേരില്‍ രാജ്യം വിട്ട ഇവര്‍ പിന്നീട് ഐസിസില്‍ ചേരുകയായിരുന്നു. ഐസിസില്‍ ചേര്‍ന്ന എല്ലാവരും 20 വയസിനടുത്ത് പ്രായമുള്ളവരാണ്. ഇവര്‍ കുടുംബവുമായി സംസാരിച്ചതായി പോലീസും സ്ഥിരീകരിച്ചു. നേരത്തെ മുംബൈ കല്യാണില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന രണ്ടു യുവാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top