Saturday December 10, 2016
Latest Updates

മുംബൈയിലെ ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈയിലെ ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: മുംബൈ നഗരാതിര്‍ത്തിയിലെ ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് സച്ചിന്‍ കത്തയച്ചു.

മുംബൈ നഗരം മഹാനഗരമായി വളരുകയാണ്. വാഷി, താനെ തുടങ്ങിയ ഉപഗ്രഹനഗരങ്ങളില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള ഗതാഗതം വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ ടോള്‍ ബൂത്തുകള്‍ തുടങ്ങുന്നതിന് പകരം നിലവിലെ ബൂത്തുകളെ കുറിച്ച് ഒരു പുനരാലോചന നടത്തുകയാണ് വേണ്ടതെന്ന് സച്ചിന്‍ പറയുന്നു. മുംബൈ നഗരാതിര്‍ത്തിയില്‍ ഖാര്‍ഗറില്‍ പുതിയ ടോള്‍ ബൂത്ത് ആരംഭിക്കുന്നതോടെ ഗതാഗത പ്രശ്‌നം രൂക്ഷമാകുമെന്നും സച്ചിന്‍ കത്തില്‍ പറയുന്നു

ടോള്‍ ബൂത്തുകള്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായും മലിനീകരണം കൂടാനും ഇന്ധനനഷ്ടത്തിനും ഇത് വഴിവയ്ക്കുന്നതായും സച്ചിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ആളുകളുടെ പക്കല്‍ ചില്ലറയില്ലാത്തത് പല ബൂത്തുകളിലും പ്രശ്‌നങ്ങളുട്ടാക്കുന്നതായി സച്ചിന്‍ പറഞ്ഞു.

Scroll To Top