Sunday December 11, 2016
Latest Updates

മീസല്‍സ് രോഗം: ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മീസല്‍സ് രോഗം: ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മീസല്‍സ് രോഗം പടരുന്നതിനെതിരെ ജങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. രോഗമുള്ള ഒരാള്‍ മിച്ചല്‍സ്ടൗണ്‍, കോര്‍ക്ക്, ക്ലോണ്‍മെല്‍, ടിപ്പററി എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച സഞ്ചരിച്ചതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ മറ്റുള്ളവരിലേയ്ക്കും വൈറസ് വ്യാപിച്ചേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം.

കഴിഞ്ഞ മെയ് മാസം മുതല്‍ രാജ്യത്ത് 38 പേര്‍ക്ക് മീസല്‍സ് ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് 8 പേര്‍ നിരീക്ഷണത്തിലുമാണ്. മീസല്‍സിനെതിരെ മീസല്‍സ് മംപ്സ് റുബെല്ല (എംഎംആര്‍) വാക്സിന്‍ കുത്തിവെയ്പ്പ് എടുക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top