Tuesday December 06, 2016
Latest Updates

മീരാ ജാസ്മിന്റെ കല്യാണം (വിഡിയോ )

മീരാ ജാസ്മിന്റെ കല്യാണം (വിഡിയോ )

തിരുവനന്തപുരം : പോലിസ് സുരക്ഷയുടെ സംരക്ഷണത്തില്‍ പള്ളിയില്‍ വെച്ചൊരു കല്യാണം.നടി മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരാകുന്ന ചടങ്ങിന്റെ പ്രത്യേകത അതായിരുന്നു,

പാളയത്തെ എല്‍എംഎസ് പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ദിലീപ്, കാവ്യാ മാധവന്‍ ,മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹശേഷം എടപ്പഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനുമുണ്ടാകും.

കഴിഞ്ഞ ദിവസം മീരയുടെ വീട്ടില്‍വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. നന്ദാവനം സ്വീറ്റ്‌ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ് ദുബായില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ അനില്‍.

തിരുവനന്തപുരത്ത് നടക്കുന്ന വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അനില്‍ കോടതിയെ സമീപിച്ചിരുന്നു. തന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെടുന്ന ബംഗുളൂരു സ്വദേശിയായ സ്ത്രീയില്‍ നിന്നും അവരുടെ പിതാവില്‍ നിന്നും ഭീഷണിയുണ്ടന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനില്‍ കോടതിയെ സമീപിച്ചത്

Scroll To Top