Thursday December 08, 2016
Latest Updates

മീരകുമാറിന്റെ പരാജയം വാര്‍ത്തയാക്കിയ ലോകസഭ ടിവി സിഇഒയുടെ പണി തെറിച്ചു

മീരകുമാറിന്റെ പരാജയം വാര്‍ത്തയാക്കിയ ലോകസഭ ടിവി സിഇഒയുടെ പണി തെറിച്ചു

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന മീര കുമാറിന്റെ തെരഞ്ഞെടുപ്പ് പരാജയം ഫ്‌ലാഷ് ന്യൂസായി കൊടുത്തതിന് ലോകസഭ ടിവിയുടെ സിഇഒയെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി ആരോപണം. ലോകസഭ ടിവിയുടെ സിഇഒ  രാജീവ് മിശ്രയാണ് ആരോപണവുമായി രംഗത്ത് വന്നത്. രാജീവ് മിശ്രയുടെ സേവനം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ലോക്‌സഭാ സെക്രട്ടേറിയറ്റ് മെയ് 31 ന് രാജീവ് മിശ്രയ്ക്ക് അറിയിപ്പ് നല്‍കി.

ഇത് ലോകസഭ സ്പീക്കറുടെ പരാജയം വാര്‍ത്തയാക്കിയത്തിനുള്ള പ്രതികാര നടപടിയാണെന്നാണ് രാജീവ് മിശ്രയുടെ ആരോപണം. സാസ്‌റാം മണ്ഡലത്തില്‍ നിന്നാണ് മീരകുമാര്‍ പരാജയപ്പെട്ടത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വാര്‍ത്ത നല്‍കിയത്.

കൂടാതെ നരേന്ദ്ര മോഡിയെ എന്‍.ഡി.എയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത സെന്‍ട്രല്‍ ഹാളില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ലോകസഭ ടിവി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതും മീരകുമാറിനെ ചൊടിപ്പിച്ചതായി രാജീവ് മിശ്ര ആരോപിക്കുന്നു. മീരകുമാറിനെ നേരിട്ട് ബന്ധപ്പെട്ട് പുറത്താക്കിയതിന്റെ കാരണം അന്വെഷിക്കുമെന്ന് രാജീവ് മിശ്ര വ്യക്തമാക്കി.

Scroll To Top