Friday December 09, 2016
Latest Updates

മീന വീണ്ടും..

മീന വീണ്ടും..

മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടും മലയാളത്തിലേക്ക്.
മെമ്മറീസിന്റെ വന്‍വിജയത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന
‘ദൃശ്യ’ ത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മീന വീണ്ടും മലയാളത്തിലെത്തുന്നു
മോഹന്‍ലാലിന്റെ തനിമ നിറഞ്ഞ കഥാപാത്രമായിരിക്കും സിനിമയില്‍.. . തികച്ചും
കുടുംബ പശ്ചാത്തലത്തില്‍ ത്രില്ലര്‍ കഥ പറയുന്ന ചിത്രത്തില്‍
വിദ്യാഭ്യാസം കുറവുള്ള തനി നാടന്‍ ഗൃഹനാഥനായാണ് മോഹന്‍ലാല്‍
സിനിമയിലെത്തുത്.
അടുത്ത മാസം തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ക്രിസ്മസ്സിനു
റിലീസ് ചെയ്യും. ഡിറ്റക്ട്ടീവ്, മമ്മി&മി, മൈ ബോസ്, മെമ്മറീസ് തുടങ്ങിയ
ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന
‘ദൃശ്യ’ത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. . ചന്ദ്രോത്സവം
ആയിരുന്നു
ഈ താരജോഡികളുടെ അവസാന പുറത്തിറങ്ങിയ സിനിമ.

Scroll To Top