Monday December 05, 2016
Latest Updates

മീന്‍ വലയില്‍ കുടുങ്ങിയത് പാഷന്‍ പ്ലസ് ബൈക്ക്

മീന്‍ വലയില്‍ കുടുങ്ങിയത് പാഷന്‍ പ്ലസ് ബൈക്ക്

തൃശൂര്‍: മീന്‍ പിടിക്കാനായി വീശിയ വലയില്‍ പാഷന്‍ പ്ലസ് ബൈക്ക് കുടുങ്ങി. തൃപ്രയാര്‍ കണ്ടശാംകടവ് പാലത്തിനു സമീപത്ത് നിന്നാണ് മീന്‍ വലയില്‍ ബൈക്ക് കുടുങ്ങിയത്. ബൈക്ക് ആരുടേതാണെന്ന് വ്യക്തമല്ല.

കെഎല്‍ 8 എസി 4663 എന്ന നമ്പറിലുള്ള ബൈക്കാണ് ലഭിച്ചത്. മുന്‍ വശത്തെ നമ്പര്‍ പ്ലേറ്റ് തുരുമ്പിച്ച് പോയിരുന്നു. പിന്‍വശത്തെ നമ്പര്‍ പ്ലേറ്റില്‍ നിന്നാണ് ഈ നമ്പര്‍ ലഭിച്ചത്. ബൈക്കില്‍ സഞ്ചരിച്ച് വന്ന ആരെങ്കിലും പുഴയില്‍ വീണ് അപകടത്തില്‍പ്പെട്ടതാണോ അതോ ബൈക്ക് ഉപേക്ഷിച്ച് പോയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അന്തിക്കാട് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്കുകള്‍ കാണാതായതായി പരാതി ലഭിച്ചിട്ടില്ല. വലപ്പാട് പോലീസ് സ്‌റ്റേഷനില്‍ ബൈക്ക് കാണാതായത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Scroll To Top