Saturday December 10, 2016
Latest Updates

മീനാക്ഷി ആരോടൊപ്പം താമസിക്കും എന്ന് സ്വയം തീരുമാനിക്കട്ടെയെന്ന് മഞ്ജുവാര്യരും ,ദിലീപും

മീനാക്ഷി ആരോടൊപ്പം താമസിക്കും എന്ന് സ്വയം തീരുമാനിക്കട്ടെയെന്ന് മഞ്ജുവാര്യരും ,ദിലീപും

കൊച്ചി: മകള്‍ മീനാക്ഷി ആര്‍ക്കൊപ്പം താമസിക്കണമെന്ന് സ്വയം തീരുമാനിക്കെട്ടെന്നു താരദമ്പതികള്‍.വിവാഹമോചനത്തിനായി ദീലിപും മഞ്ജുവാര്യരും നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.എറണാകുളം കലൂരിലെ പ്രത്യേക കുടുംബകോടതിയിലാണ് ഇന്ന് കാലത്ത് 9.40 മണിയോടെയെത്തി ഇവര്‍ ഹര്‍ജി നല്‍കിയത്. ജഡ്ജിയുടെ ചേംബറില്‍ എത്തിയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ഇരുവരും അര മണിക്കൂറോളം നേരം ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തി. ഹര്‍ജി പരിഗണിച്ച കോടതി 2015 ജനുവരി 27 നു പരിഗണിക്കാനായി കേസ് മാറ്റി വെച്ചു.

കൗണ്‍സലിങ്ങിന് ശേഷം ഇരുവരും പിരിയാനുളള തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍ കോടതി അന്തിമതീരുമാനം എടുക്കും. കേസ് വിചാരണയുടെ സമയത്ത് ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി.തനിക്കു ദിലീപില്‍ നിന്നും ചിലവൊന്നും വേണ്ടെന്നു സഹോദരന്‍ മധു വാര്യരോടൊപ്പം എത്തിയ മഞ്ജു കോടതിയോട് പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് ദിലീപ് എറണാകുളം കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മഞ്ജുവാര്യര്‍ തന്നെ മാനസികമായി പീഢിപ്പിക്കുന്നുവെന്നും അത് നിയമത്തിന്റെ ദൃഷ്ടിയില്‍ ക്രൂരതയാണെന്നും ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്നും കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

ദിലീപിന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. 

1998 ഒക്ടോബര്‍ 20 ന് ആലുവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് അഭിനയം നിര്‍ത്തിയ മഞ്ജു 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. 

ഒന്നര വര്‍ഷത്തോളമായി ഇരുവരും പിരിഞ്ഞു ജീവിക്കുന്നു. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും സംയുക്ത ഹര്‍ജി നല്‍കിയതോടെ സങ്കീര്‍ണമായ നടപടിക്രമങ്ങളില്ലാതെ ആറുമാസമാകുമ്പോള്‍ വിവാഹമോചനം സാധ്യമാകും.

Scroll To Top