Tuesday December 06, 2016
Latest Updates

മീത്തിലെ ഫാമില്‍ 55 ആടുകളെ നായ്ക്കള്‍ കൊന്നു

മീത്തിലെ ഫാമില്‍ 55 ആടുകളെ നായ്ക്കള്‍ കൊന്നു

മീത്ത്:കൗണ്ടി മീത്തിലെ ആടുകര്‍ഷകര്‍ക്ക് പേടി സ്വപ്നമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കള്‍.കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളിലായി മീത്തില്‍ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി 55 ആടുകളെയാണ് നായ്ക്കള്‍ കൊന്നത്.

ഡണ്‍ ഡറിയില്‍ നൂറേക്കറോളം വരുന്ന സ്ഥലത്ത് ഫാം നടത്തുന്ന ഗസ് മാര്‍ട്ടിന്‍ എന്നയാളുടെ 65 ആടുകള്‍ക്കും നായ്ക്കളുടെ കടിയേറ്റു.വെളുപ്പിന് 6 മണിയോടെ ഫാമിലെത്തിയ രണ്ടു നായ്ക്കള്‍ മുഴുവന്‍ ആടുകളെയും ആക്രമിക്കുകയായിരുന്നു.31 പെണ്ണാടുകളടക്കം മുഴുവന്‍ ആടുകളെയും കടിച്ചു മുറിവേല്‍പ്പിച്ച രണ്ടു നായ്ക്കളില്‍ ഒരെണ്ണത്തിനെ കര്‍ഷകന്‍ വേദി വെച്ച് കൊന്നു.രക്ഷപ്പെട്ടു പോയ രണ്ടാമത്തെ നായ അയല്‍ പുരയിടങ്ങളിലെ ആടുകളെയും അതിക്രമിച്ചു.

കഴിഞ്ഞ വര്‍ഷം നാനൂറോളം ആട് ഫാമുകളിലാണ് നായ്ക്കള്‍ ആക്രമണം നടത്തിയത്.നാലായിരത്തോളം ആടുകള്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതായാണ് കണക്കുകള്‍ 

Scroll To Top