Saturday December 03, 2016
Latest Updates

മിസ് മലയാളി അയര്‍ലണ്ടാവാന്‍ നിങ്ങളുണ്ടോ ?രജിസ്‌ട്രേഷന്‍ ആരംഭിച്ചു ,വിജയിക്ക് ലോകമത്സരത്തില്‍ പങ്കെടുക്കാം

മിസ് മലയാളി അയര്‍ലണ്ടാവാന്‍ നിങ്ങളുണ്ടോ ?രജിസ്‌ട്രേഷന്‍ ആരംഭിച്ചു ,വിജയിക്ക് ലോകമത്സരത്തില്‍ പങ്കെടുക്കാം

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സും കോര്‍ക്ക് യൂണിറ്റും സംയുക്തമായി നടത്തുന്ന മലയാളി മഹോത്സവത്തോടനുബന്ധിച്ച് ‘മിസ് മലയാളി അയര്‍ലണ്ട്’ മത്സരത്തിലേയ്ക്കുള്ള രിജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ ഏഴിന് പാമേഴ്‌സ് ടൗണില്‍ സെന്റ് ലാര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുന്നത്. അയര്‍ലന്‍ഡില്‍ താമസിക്കുന്ന 18  -27നും മധ്യ പ്രായമുള്ള അവിവാഹിതര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. നവംബര്‍ 23ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

മത്സരത്തിന് നാല് തലമാണ് ഉള്ളത്. ആദ്യ മത്സരത്തില്‍ പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രമണിഞ്ഞു വേണം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കാന്‍. രണ്ടാമത്തെ തലം ടാലന്റ് പ്രസന്റേഷനാണ്. മൂന്നാമത്തെ മത്സരം സാരി ധരിച്ചുള്ളതാണ്. നാലാമത്തെ മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം.

മത്സരാര്‍ത്ഥികളുടെ വിജ്ഞാനം അറിയുന്നതിനുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഡിസംബര്‍ 28ന് കൊച്ചി ഗോകുലം പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം പ്രോവിന്‍സുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ അവിടെ മാറ്റുരയ്ക്കും.ആഗോള തലത്തിലുള്ള ‘മിസ് മലയാളിയെ’ തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാന വേദിയിലൊന്നാണിത്.സാംസ്‌കാരിക സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് കൊച്ചിയിലെ മത്സരം.

അയര്‍ലണ്ടിലെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കും. മലയാളി മഹോത്സവത്തോടനുബന്ധിച്ച് പ്രതിഭാ സംഗമവും കലാമേളയും നടക്കുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് പ്രസിഡന്റ് ദീപു ശ്രീധരന്‍ എന്നിവര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും

രാജു കുന്നക്കാട്ട് 0863 346 861
ജോണ്‍സണ്‍ ചക്കാലക്കല്‍: 0871 300 309
ബിജു പള്ളിക്കര : 0873 245 756
ഹാരിതോമസ് : 0879 769 468
ഷാജു കുര്യാക്കോസ് 0894 885 109
ജിബി : 0879 177 850
ഷൈബു കൊച്ചിന്‍ : 0876 945 124
സണ്ണി ഇളംകുളത്ത് 0872 746 83like-and-share

Scroll To Top