Thursday December 08, 2016
Latest Updates

മിസ്റ്റര്‍ ഫ്രോഡ് ഇന്ന് മുതല്‍ ഡബ്ലിന്‍ സാന്‍ട്രി ഐ എം സിയില്‍

മിസ്റ്റര്‍ ഫ്രോഡ് ഇന്ന് മുതല്‍ ഡബ്ലിന്‍ സാന്‍ട്രി ഐ എം സിയില്‍

സാന്‍ട്രി :’ദൃശ്യ’ത്തിനു ശേഷമെത്തിയ മോഹന്‍ലാല്‍ ചിത്രമെന്നതിനാല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയ മിസ്റ്റര്‍ ഫ്രോഡ് ഇന്ന് ഡബ്ലിനില്‍ പ്രദര്‍ശനത്തിന് എത്തുന്നു.സാന്‍ട്രി ഒമ്‌നി പാര്‍ക്കിലെ ഐ എം സി സിനിമയില്‍ ഇന്ന് (വെള്ളിയാഴ്ച്ച)വൈകിട്ട് 9 മണിയ്ക്കും ,ജൂണ്‍ 2 ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.15 നുമാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കുന്നത്.ടിക്കറ്റുകള്‍ തീയേറ്ററില്‍ നിന്നും ലഭ്യമാണ്

ആനയാസം മോഷണം നടത്തുന്ന ഒരു അതിസമര്‍ത്ഥനായ കള്ളന്റെ കഥയാണ് മിസ്റ്റര്‍ ഫ്രോഡ് മോഹന്‍ലാലിന്റെ ആരാധകരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ആദ്യ പകുതിയിലെ രംഗങ്ങള്‍ മികവുറ്റ രീതിയില്‍ ത്രസിപ്പിക്കുന്ന സംഭാഷണങ്ങളുടെയും മികച്ച പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മിസ്റ്റര്‍ ഫ്രോഡ്’ തിയേറ്ററുകളിലെത്തിയത് എന്നത് ചിത്രത്തെ ശ്രദ്ധേയമാക്കി

Scroll To Top