Tuesday December 06, 2016
Latest Updates

മിര്‍പുര്‍ ടെസ്റ്റ്: പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

മിര്‍പുര്‍ ടെസ്റ്റ്: പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

മിര്‍പുര്‍ ടെസ്റ്റില്‍ ജയം നേടിയതോടെ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ 550 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് നാലാം ദിവസം ഉച്ച ഭക്ഷണത്തിനുശേഷം 221 റണ്‍സിനു പുറത്തായി.
 
രണ്ടു മത്സരങ്ങളുടെ പരമ്പര 1 – 0നു പാക്കിസ്ഥാന്‍ സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ പാക്കിസ്ഥാന്റെ അസ്ഹര്‍ അലിയോണാണു വിജയശില്‍പ്പി. മാന്‍ ഓഫ് ദ മാച്ചും അസ്ഹറാണ്.

നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിരുന്നു. തമീം ഇക്ബാല്‍ 42, മഹ്മദുള്ള 2, സാക്കിര്‍ അല്‍ ബസന്‍ 13, മുഷ്ഫിഖുര്‍ റഹിം 0 എന്നിങ്ങനെയാണു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍.

Scroll To Top