Sunday December 11, 2016
Latest Updates

മിന്‍ത്ര ഉത്പന്നങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി മാത്രം

മിന്‍ത്ര ഉത്പന്നങ്ങള്‍ ഇനി മൊബൈല്‍ ആപ് വഴി മാത്രം

മെയ് 15 മുതല്‍ മൊബൈല്‍ ആപ് വഴി മാത്രമേ മിന്‍ത്രയില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനാകൂ. വെബ്സൈറ്റ് പൂട്ടുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വരുംകാല ഷോപ്പിങ് രംഗത്തേക്കുള്ള ചുവടുവയ്പ്പെന്നാണു മിന്‍ത്ര ഇതിനെ വിശേഷിപ്പിക്കുന്നത്.

ഷോപ്പിങ് കൂടുതല്‍ വ്യക്തികേന്ദ്രീകൃതമാക്കുകയെന്ന ലക്ഷ്യത്തിലാണു മൊബൈല്‍ ആപ്പിലേക്കായി മിന്‍ത്ര ചുരുങ്ങുന്നത്. ഫാഷന്‍ എന്നത് വ്യക്തിപരമാണ്. അത് ഏറ്റവും അടുത്തുതന്നെയുണ്ടാകണം. നമ്മളുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒന്ന് എന്ന നിലയിലാണു മൊബൈല്‍ ആപ്പിലേക്കു മാത്രമായി വ്യാപാരം മാറുന്നത് – മിന്‍ത്ര അധികൃതര്‍ പറഞ്ഞു.

മിന്‍ത്രയ്ക്കു പുറമേ ഫ്ലിപ്കാര്‍ട്ട്, സ്നാപ് ഡീല്‍ എന്നിവയും മൊബൈല്‍ ആപ്പിലേക്കു മാത്രമായി ചുരുങ്ങാനുദ്ദേശിക്കുന്നുണ്ട്.

Scroll To Top