Sunday December 11, 2016
Latest Updates

മിനിമം വേജ് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ തൊഴില്‍ മന്ത്രി

മിനിമം വേജ് വര്‍ദ്ധിപ്പിക്കുന്നതിനെതിരെ തൊഴില്‍ മന്ത്രി

ഡബ്ലിന്‍ :ജീവനക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെച്ചൊല്ലി അയര്‍ലണ്ടിലെ ഭരണ കക്ഷിയില്‍ ഭിന്നത. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ ആണ് മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ ഭരണ കക്ഷിയില്‍ തന്നെ ഭിന്നത ഉടലെടുത്തു. വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യം അയര്‍ലണ്ടിലെ നിക്ഷേപ സാധ്യതകള്‍ക്ക് തിരിച്ചരിയാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു.

എന്നാല്‍ വേതന വര്‍ധനവ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തിരിച്ചടിയാകുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടൊന്‍ പറഞ്ഞു. മിനിമം വേതനം സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു പകരം ഗവണ്‍മെന്റ് നികുതി ഘടന പുനപരിശോധിക്കണമെന്നും തൊഴില്‍ വകുപ്പ് മന്ത്രി റിച്ചര്‍ഡ് ബര്‍ട്ടൊന്‍ പറഞ്ഞു. വേതനം വര്‍ധിപ്പിക്കുന്നതിലൂടെ തൊഴില്‍ ദാതാക്കള്‍ അയര്‍ലണ്ടില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മടിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്. പകരം തൊഴിലാളികളുടെ വരുമാന നികുതി കുറച്ച് അവര്‍ക്ക് ആശ്വാസ നടപടി ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ പ്രാഥമിക ആവശ്യങ്ങളായ ഹൌസിംഗ് , ഹെല്‍ത്ത് കെയര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ രീതിയില്‍ ലിവിംഗ് വേജ് ആശയങ്ങള്‍ക്ക് അനുകൂലമായ മിനിമം വേതനം ലഭ്യമാക്കണമെന്നാണ് ജോണ്‍ ബര്‍ട്ടന്റെ അഭിപ്രായം.

Scroll To Top