Wednesday December 07, 2016
Latest Updates

‘മിനിമം വേജ്’ മാറ്റി ‘ലിവിംഗ് വേജ്’ ആക്കണമെന്ന് മന്ത്രി ബര്‍ട്ടന്‍ :ലിവിംഗ് വേജ് മണിക്കൂറിന് 10 യൂറോ വേണമെന്ന് ലേബര്‍ പാര്‍ട്ടി

‘മിനിമം വേജ്’ മാറ്റി ‘ലിവിംഗ് വേജ്’ ആക്കണമെന്ന് മന്ത്രി ബര്‍ട്ടന്‍ :ലിവിംഗ് വേജ് മണിക്കൂറിന് 10 യൂറോ വേണമെന്ന് ലേബര്‍ പാര്‍ട്ടി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിലനില്‍ക്കുന്ന മിനിമം വേജ് എന്ന തത്വം ഒഴിവാക്കി .ലിവിംഗ് വേജ്’ എന്ന സമ്പ്രദായത്തിലേയ്ക്ക് ശമ്പള വ്യവസ്ഥയെ മാറ്റാനുള്ള നയങ്ങളുമായി സാമൂഹ്യ ക്ഷേമ മന്ത്രി ജോണ്‍ ബര്‍ട്ടന്‍ രംഗത്തെത്തി.

കുറഞ്ഞ വേതനവും സാറോഅവര്‍ കോണ്‍ട്രാക്റ്റുകളും മോഡേണ്‍ തൊഴില്‍മേഖലകളെ കൈയ്യടക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ ഒരു വേതന സമ്പ്രദായം നിലവില്‍
കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും ജോണ്‍ ബര്‍ട്ടണ്‍ പറഞ്ഞു.

ഒരു സാധാരണ ജോലിക്കാരന്റെ വേതനം ഏറ്റവും കുറഞ്ഞത് അവന്റെ പ്രാഥമീകാവശ്യങ്ങളായ വീട്, ഭക്ഷണം, വസ്ത്രം എന്നിവയ്‌ക്കെങ്കിലും
തികയുന്ന രീതിയിലുള്ളതായിരിക്കണമെന്നാണ് ലിവിംഗ് വേജ് എന്ന പുതിയ വേതനനയം നിര്‍ദ്ദേശിക്കുന്നത്. ജോലിക്കാര്‍ക്കും മികച്ചരീതിയിലുള്ള ജീവിതം സാധ്യമാക്കുകയാണ് പുതിയ വേതനനയത്തിന്റെ ലക്ഷ്യം.

അയര്‍ലണ്ടില്‍ മണിക്കൂറിനു 10 യൂറോ ലിവിംഗ് വേജായി നല്‍കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം.

അടുത്ത ജൂണോടുകൂടി നിലവിലുള്ള കുറഞ്ഞ വേതന നിരക്കില്‍ വര്‍ദ്ധനവ് വരുത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ലിവിംഗ് വേജ് തത്വവുമായി ബര്‍ട്ടണ്‍ രംഗത്തെത്തുന്നത്.

ഡബ്ലിനില്‍ വച്ച് നടന്ന ഐറിഷ് ലേബര്‍ ഹിസ്റ്ററി സൊസൈറ്റിയുടെ വാര്‍ഷിക മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാറ്റിനും ഉപരിയായി ഇത് സാമ്പത്തിക നയങ്ങളിലെ മികച്ച മുന്നേറ്റമാവുമെന്നാണ് ലേബര്‍പാര്‍ട്ടി അംഗം കൂടിയായ മന്ത്രി പറഞ്ഞത്.

യൂ കെ യില്‍ ലേബര്‍ പാര്‍ട്ടി ഇത് ഔദ്യോഗിക നയമായി പ്രഖ്യാപിച്ചു കഴിഞ്ഞു.ബ്രിട്ടന്റെ പ്രതിപക്ഷ നേതാവ് കൂടിയായ എഡ്വാര്‍ട് മിലിബാന്റ്റ് തങ്ങള് അധികാരത്തില്‍ എത്തിയാല്‍ ലിവിംഗ് വേജ് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി നയം നടപ്പാക്കിയാല്‍ 6.31 പൗണ്ട് മിനിമം വേജ് എന്നുള്ളത് ലണ്ടനില്‍ 8.55 ആയി വര്‍ദ്ധിക്കും .

തൊഴിലാളികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഈ ഒരൊറ്റ പ്രഖ്യാപനം വഴി ലേബര്‍ പാര്‍ട്ടിയ്ക്ക് പിന്തുണ വര്‍ദ്ധിച്ചതായി വിലയിരുത്തപ്പെടുന്നു.like-and-share

Scroll To Top