Tuesday December 06, 2016
Latest Updates

മിഖായേല്‍ ഗോര്‍ബച്ചേവ് ഗുരുതരാവസ്ഥയില്‍

മിഖായേല്‍ ഗോര്‍ബച്ചേവ്  ഗുരുതരാവസ്ഥയില്‍

മോസ്‌കോ: സോവിയറ്റ് യൂണിയന്‍ മുന്‍ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. റഷ്യയിലെ ഒരു ആശുപത്രിയിലാണ് മിഖായേല്‍ ഗോര്‍ബച്ചേവ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളും പ്രമേഹവുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും അദ്ദേഹം ഒരു റേഡിയോ പ്രതിനിധിയോടു സംസാരിച്ചെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു 

കഴിഞ്ഞ വര്‍ഷം ഗോര്‍ബച്ചേവ് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. റിയ നോവസ്തി എന്ന വാര്‍ത്താ ഏജന്‍സിയാണ് വ്യാജ മരണ വാര്‍ത്ത പുറത്തുവിട്ടത്. തങ്ങളുടെ സൈറ്റ് ഹാക്കുചെയ്തു വ്യാജ മരണ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ഇതേക്കുറിച്ച് ഈ വാര്‍ത്താ ഏജന്‍സി
പിന്നീട് പ്രതികരിച്ചത്. ഇത്തവണ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് മുന്‍പ് 1988 മുതല്‍ 1991 വരെ അദ്ദേഹം സോവിയറ്റ് യൂണിയന്‍ പ്രസിഡന്റായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റുമാണ്

Scroll To Top