Sunday December 04, 2016
Latest Updates

മികച്ച 10 വിമാന കമ്പനികളില്‍ ഇത്തിഹാദും എമിറേറ്റ്‌സും 

മികച്ച 10 വിമാന കമ്പനികളില്‍ ഇത്തിഹാദും എമിറേറ്റ്‌സും 


ഡബ്ലിന്‍:ലോകത്തെ മുന്‍നിര വിമാന കമ്പനികളുടെ പട്ടികയില്‍ എയര്‍ ന്യൂസിലണ്ട് ഒന്നാമത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള സുരക്ഷാ, പ്രൊഡക്ട് റേറ്റിംഗ് വെബ്‌സൈറ്റായ AirlineRatings.com ആണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എയര്‍ ന്യൂസിലണ്ടിനെ തെരഞ്ഞെടുത്തത്. 450 വിമാന കമ്പനികളില്‍ നിന്നാണ് മികച്ച 10 കമ്പനികളുടെ പട്ടിക തയാറാക്കിയത്. വിമാന നവീകരണം, സാമ്പത്തിക നേട്ടം, സുരക്ഷ, ജീവനക്കാരോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് മികച്ച കമ്പനികളെ തെരഞ്ഞെടുത്തത്. 
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കന്റാസ്, മൂന്നാം സ്ഥാനത്ത് ഇത്തിഹാദ്, നാലാം സ്ഥാനത്ത് കാതെ പസിഫിക്, അഞ്ചാം സ്ഥാനത്ത് സിംഗപൂര്‍ എയര്‍ലൈന്‍സ്, ആറാം സ്ഥാനത്ത് എമിറേറ്റ്‌സ്, ഏഴാം സ്ഥാനത്ത് ഇവിഎ എയര്‍, എട്ടാം സ്ഥാനത്ത് വിര്‍ജിന്‍ അറ്റ്‌ലാന്റിക്/ വിര്‍ജിന്‍ ഓസ്‌ട്രേലിയ, ഒമ്പതാം സ്ഥാനത്ത് ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്, 10 സ്ഥാനത്ത് ലുഫ്താന്‍സയുമാണ്.

ബെസ്റ്റ് പ്രീമിയം എക്കണോമി ക്ലാസ് വിഭാഗത്തിലും ബെസ്റ്റ് എക്കണോമി ക്ലാസ് വിഭാഗത്തിലും 2016 എയര്‍ലൈന്‍സ് എക്‌സലന്‍സ് അവാര്‍ഡ് എയര്‍ ന്യൂസിലണ്ടിനാണ്. ബെസ്റ്റ് ഫസ്റ്റ് ക്ലാസ് അവാര്‍ഡ് ഇത്തിഹാദ് എയര്‍വെയ്‌സും ബെസ്റ്റ് ബിസിനസ് ക്ലാസ് അവര്‍ഡ് സിംഗപൂര്‍ എയര്‍ലൈന്‍സും സ്വന്തമാക്കി. വിര്‍ജിന്‍ അമേരിക്ക (ദി അമേരിക്കാസ്), സ്‌കൂട്ട് (ഏഷ്യ/ പസിഫിക്), കുലുല.കോം (മിഡില്‍ഈസ്റ്റ്/ ആഫ്രിക്ക, നോര്‍വീജിയന്‍ (യൂറോപ്പ്) എന്നിവ ബെസ്റ്റ് ലോ കോസ്റ്റ് എയര്‍ലൈന്‍ അവാര്‍ഡും ഇത്തിഹാദ് (മിഡില്‍ ഈസ്റ്റ്/ ആഫ്രിക്ക), കാതെ പസിഫിക് എയര്‍വെയിസ് (ഏഷ്യ/ പസിഫിക്), ലുഫ്താന്‍സ (യൂറോപ്പ്), ഡെല്‍റ്റ് എയര്‍ലൈന്‍സ് (ദി അമേരിക്കാസ്) എന്നിവ ബെസ്റ്റ് ലോംഗ്‌ഹോള്‍ അവാര്‍ഡും കരസ്ഥമാക്കി. റിയാനെയര്‍, എയര്‍ ലിംഗസ് എന്നിവ നേട്ടമുണ്ടാക്കിയില്ല. കന്റാസിന് കാറ്ററിംഗ്, ഡൊമസ്റ്റിക് സര്‍വീസ്, സ്വീകരണം എന്നിവയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ബെസ്റ്റ് ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് സിംഗപ്പൂര്‍ എയര്‍ലൈന്‍സും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബെസ്റ്റ് ക്യാബിന്‍ ക്രൂ അവാര്‍ഡ് വിര്‍ജിന്‍ ഓസ്‌ട്രേലിയയും വിര്‍ജിന്‍ അറ്റ്‌ലാന്റിക്കും പങ്കിട്ടു.

Scroll To Top