Tuesday December 06, 2016
Latest Updates

മാവേലി മന്നനെ വരവേല്‍ക്കാന്‍ കോര്‍ക്ക് ഒരുങ്ങി:വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്‌

മാവേലി മന്നനെ വരവേല്‍ക്കാന്‍ കോര്‍ക്ക് ഒരുങ്ങി:വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്‌

 
വർണാഭമായ പൂക്കളമൊരുക്കി ആർപ്പുവിളികളും, ഓണക്കളികളുമായി മാവേലി മന്നനെ വരവേൽക്കാൻ കോർക്ക് ഒരുങ്ങി.

wmccorkവേൾഡ് മലയാളീ കൌണ്‍സിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പതിനാലിനു (സെപ്റ്റംബർ 14ശനിയാഴ്ച) കോർക്കിലെ ജി.എ.എ ഹാളിൽ വച്ച് നടത്തപ്പെടുന്നു.

രാവിലെ 10 മണിയോടുകൂടി ആഘോഷ പരിപാടികൾ ആരംഭിക്കും. കോർക്കിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വ്യത്യസ്ഥമായ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ്‌30നു ബന്ധപ്പെട്ടവർക്ക് പേര് നല്കേണ്ടതാണ്. ഈ പരിപാടിയിലേക്ക് സ്ഹൃദരായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

എല്ലാവരേയും ആഘോഷങ്ങളിലേക്ക് ഹാർദ്രവമായ് സ്വാഗതം ചെയ്യുന്നു .
പ്രവേശനപാസ്സിനും കൂടുതൽ വിവരങ്ങൾക്കും,

ജിനോ ജോസഫ്‌ ടെലിഫോണ്‍ : 0876533749

അയൂബ് നാസർ (0876847770 )

ഷയ്നി ഷാജു (0894885109 )

ജോണ്‍സൻ ചാൾസ് ( 0879386212)
(വാർത്ത : ലിജോ ജോസഫ്‌ ,
സെക്രട്ടറി , ഡബ്ലു.എം.സി.കോർക്ക്)

 

Scroll To Top