Friday December 09, 2016
Latest Updates

മാവേലിക്കരയില്‍ 11 മുസ്ലീങ്ങളെ വിഎച്ച്പി മതംമാറ്റി

മാവേലിക്കരയില്‍ 11 മുസ്ലീങ്ങളെ വിഎച്ച്പി മതംമാറ്റി

ആലപ്പുഴ: മാവേലിക്കരയിലും വിഎച്ച്പി മതപരിവര്‍ത്തന ചടങ്ങ് നടത്തി. മൂന്ന് മുസ്ലീം കുടുംബങ്ങളിലെ 11 പേരെയാണ് മാവേലിക്കരയില്‍ മതപരിവര്‍ത്തനം ചെയ്തത്. ഇന്ന് രാവിലെ കായംകുളം വാരണപ്പള്ളി ഇഴവൂര്‍ യക്ഷിയമ്മ ക്ഷേത്രത്തില്‍ വച്ചായിരുന്നു മതംമാറ്റ ചടങ്ങ്. കായംകുളം പ്രഖണ്ഡിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങിന് വി.എച്ച്.പി ചെങ്ങന്നൂര്‍ സംഘ ജില്ലാ പ്രസിഡന്റ് പ്രതാപ് ജി. പടിക്കല്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിലും കൊല്ലം ജില്ലയിലുമായി 9 കുടുംബങ്ങളെ വിഎച്ച്പി മതം മാറ്റിയിരുന്നു. ആലപ്പുഴയിലെ എട്ടു ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് 30 പേരെയും. കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെയുമാണ് മതം മാറ്റിയത്. സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് മതം മാറിയതെന്ന് കൊല്ലത്ത് ഹിന്ദു മതം സ്വീകരിച്ചവര്‍ പറഞ്ഞിരുന്നു.

വിഎച്ച്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വിഷയത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top